»   » എരിതീയില്‍ എണ്ണയായി വീണയുടെ പുതിയ നഗ്നചിത്രം

എരിതീയില്‍ എണ്ണയായി വീണയുടെ പുതിയ നഗ്നചിത്രം

Posted By:
Subscribe to Filmibeat Malayalam
Veena Malik
എഫ്എച്ച്എം മാഗസിന് വേണ്ടി നഗ്നയായി പോസ് ചെയ്തപ്പോള്‍ അതിത്ര പുലിവാലാകുമെന്ന് പാക് സുന്ദരി വീണ മാലിക്ക് കരുതിയിരിക്കില്ല. ചിത്രത്തെച്ചൊല്ലി വിവാദം കത്തിപ്പടര്‍ന്നതോടെ മാഗസിന്‍ കവര്‍ ചിത്രം മോര്‍ഫ് ചെയ്തതാണെന്ന വാദവുമായി വീണ രംഗത്തെത്തി.

എന്നാലിപ്പോള്‍ വിവാദത്തിന് എരിവും പകര്‍ന്ന് വീണയുടെ പുതിയ അര്‍ദ്ധനഗ്നചിത്രം എഫ്എച്ച്എം മാഗസിന്‍ പുറത്തുവിട്ടിരിയ്ക്കുന്നു. മാഗസിന്റെ പുതിയ പതിപ്പിലാണ് വീണയുടെ അര്‍ദ്ധനഗ്നചിത്രം പ്രസിദ്ധീകരിച്ചിരിയ്ക്കുന്നത്.

മാറിടങ്ങള്‍ വലതുകൈ കൊണ്ട് മറച്ച് മറുകയ്യില്‍ ഒരു ഗ്രനേഡ് പിടിച്ചിരിയ്ക്കുന്ന സ്റ്റൈലിലാണ് വീണ ഈ ചിത്രത്തിന് പോസ് ചെയ്തിരിയ്ക്കുന്നത്. നേരത്തെ വിവാദമായ ഐഎസ്‌ഐ ടാറ്റൂ ഈ ചിത്രത്തിലുമുണ്ട്. ഇതുമാത്രമല്ല ഐഎസ്‌ഐ കൈ ലോകം അവസാനിപ്പിയ്ക്കുമോയെന്ന പ്രകോപനപരമായ ചോദ്യവും മാഗസിന്റെ കവറിലുണ്ട്.

എഫ്എച്ച്എം ഇന്ത്യ എഡിറ്റര്‍ കബീര്‍ ശര്‍മ്മയ്ക്കും ഫോട്ടോഗ്രാഫര്‍ വിശാല്‍ സക്‌സേനയ്ക്കുമെതിരെ വീണ കോടതിയില്‍ പരാതി നല്‍കിയിട്ടുണ്ട്. വ്യാജനഗ്നചിത്രത്തിലൂടെ നേരിട്ട അപമാനത്തിന് 10 കോടി രൂപ നഷ്ടപരിഹാരമാണ് ഈ റിയാലിറ്റ ഷോ സ്റ്റാര്‍ ആവശ്യപ്പെട്ടിരിയ്ക്കുന്നത്.

English summary
Another topless picture of actress Veena Malik is circulating on the internet. Earlier, the men’s magazine FHM India had released her naked photo on its cover page, which Veena Malik claimed that it was morphed. The new cover of FHM's December issue features her semi-nude pose.,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam