twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മറച്ചുവയ്ക്കപ്പെടാത്ത ലൈംഗികത

    By Staff
    |

    മറച്ചുവയ്ക്കപ്പെടാത്ത ലൈംഗികത

    ഒരു ഇന്ത്യന്‍ ചലച്ചിത്രകാരനെന്ന നിലയില്‍ താന്‍ ഏറ്റവുമേറെ ബുദ്ധിമുട്ട് നേരിടുന്നത് ലൈംഗികത പരാമര്‍ശിക്കപ്പെടുന്ന സന്ദര്‍ഭങ്ങളിലാണെന്ന് സത്യജിത് റായി പറഞ്ഞിരുന്നു. റായിയുടെ കാലത്തും ഗാനരംഗങ്ങളിലും മറ്റും ആഭാസകരമായ ചേഷ്ടകളോടെ രഹസ്യങ്ങളില്‍ മാത്രം ഒതുക്കിവെച്ചിരുന്ന ലൈംഗികതയുടെ അശ്ലീലചിത്രണങ്ങള്‍ ഉണ്ടായിരുന്നു. എങ്കിലും ലൈംഗികത ഗൗരവത്തോടെ പരാമര്‍ശിക്കാനും ആവിഷ്കരിക്കാനും ഒരുങ്ങുന്ന ഒരു ഇന്ത്യന്‍ ചലച്ചിത്രകാരന് മുന്നില്‍ ഒട്ടേറെ പ്രതിബന്ധങ്ങളുമുണ്ടായിരുന്നു.

    ലൈംഗികത ഏതെങ്കിലും തരത്തില്‍ ഒളിച്ചുവച്ചേ സിനിമയില്‍ ആവിഷ്കരിക്കാനാവൂ എന്നതിന് പിന്നില്‍ ലൈംഗികതയോടുള്ള നമ്മുടെ നിലപാടും സെന്‍സര്‍ നിയമങ്ങളുമെല്ലാം കാരണമാവുന്നുണ്ട്. ദീപാ മേത്തയുടെ ഫയര്‍ പോലെ ചില ഒളിഞ്ഞുനോട്ടങ്ങളേ ഇന്ത്യന്‍ സിനിമയുടെ കണ്ണുകള്‍ക്ക് പലപ്പോഴും സാധ്യമാവുന്നുള്ളൂ.

    പാശ്ചാത്യ സിനിമയിലേത് പോലെ ലൈംഗികത നിര്‍ലോഭം ദൃശ്യങ്ങളിലേക്ക് പകര്‍ത്താനാവുന്ന സാംസ്കാരിക മാറ്റം ഇന്ത്യയിലുണ്ടായിട്ടില്ലെങ്കിലും മറച്ചുവച്ചിരുന്ന ചിലതൊക്ക പരസ്യമായി ചര്‍ച്ച ചെയ്യാമെന്നൊരു ആത്മവിശ്വാസം ഇന്ത്യന്‍ സിനിമക്ക് വന്നുതുടങ്ങിയിട്ടുണ്ട്. മലയാളിയായ ഗോവിന്ദ് മേനോന്റെ ഖവാഹിഷ് ലൈംഗികതയെ കുറിച്ച് ഗൗരവം മുറ്റിനില്‍ക്കുന്ന ഒരു സിനിമയല്ല. എന്നാല്‍ ലൈംഗികതയുടെ മറച്ചുവയ്ക്കപ്പെട്ട ചില തലങ്ങളിലേക്ക് കടന്നുചെല്ലാന്‍ ഗോവിന്ദ് ധൈര്യം കാട്ടിയിരിക്കുന്നു.

    വിവാഹപൂര്‍വ ലൈെംഗികതയും ദാമ്പത്യ ലൈംഗികതയുടെ പ്രശ്നങ്ങളും ചര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നുവെന്നതാണ് ഈ സിനിമയുടെ സവിശേഷത. നമ്മുടെ മെട്രോകളില്‍ വിവാഹപൂര്‍വ ലൈംഗികത സാധാരണമായിക്കൊണ്ടിരിക്കെ അത് സിനിമക്ക് അന്യമാക്കി നിര്‍ത്തുന്നതെന്തിന് എന്നൊരു ചോദ്യം ഗോവിന്ദ് സ്വയം ചോദിച്ചിരിക്കാം. നല്ലൊരു സിനിമ ഉണ്ടാക്കാനായില്ലെങ്കിലും ലൈംഗികതയോടുള്ള നമ്മുടെ സമീപനത്തില്‍ വന്ന മാറ്റങ്ങളിലേക്ക് നോക്കാന്‍ സാധിച്ചിരിക്കുന്നു ഈ സിനിമയ്ക്ക്.

    ജിസം പോലുള്ള ചിത്രങ്ങള്‍ ഖവാഹിഷിന്റെ ചുവടുപിടിച്ചെത്തിയതാണ്. ലൈംഗികത പരാമര്‍ശിക്കുന്ന ഏതാനും ചിത്രങ്ങള്‍ ഇതിന് പിന്നാലെ വന്നു. കുടുംബ ബന്ധങ്ങളെ കുറിച്ചുള്ള കഥകളിലും ലൈംഗികത കേന്ദ്രവിഷയമാക്കാമെന്നായിരിക്കുന്നു. എന്നാല്‍ അത് സിനിമയില്‍ ഗുണപരമായ മാറ്റമുണ്ടാക്കണമെങ്കില്‍ നല്ല സിനിമകളുണ്ടായേ പറ്റൂ.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X