ബോളിവുഡ് തിളക്കവുമായി വിദ്യാബാലന്‍

By Staff

ബോളിവുഡ് തിളക്കവുമായി വിദ്യാബാലന്‍

മോഹന്‍ലാലിന്റെ നായികയായി അഭിനയിക്കാനെത്തിയെങ്കിലും ചിത്രം ഉപേക്ഷിച്ചതോടെ നിരാശയുമായി തിരിച്ചുപോകേണ്ടിവന്ന മുംബൈക്കാരിയായ മലയാളി പെണ്‍കുട്ടി വിദ്യാബാലന് ഭാഗ്യമില്ലെന്നാണ് ഏവരും കരുതിയിരുന്നത്. എന്നാല്‍ അവര്‍ക്ക് തെറ്റി. മലയാളം കൈവിട്ടെങ്കിലെന്ത് മലയാള നടിമാര്‍ക്ക് സ്വപ്നം കാണാന്‍ പോലും കഴിയാത്ത അവസരങ്ങളാണ് വിദ്യയെ തേടിയെത്തുന്നത്. ഹിന്ദിയില്‍ ചുവടുറപ്പിക്കുന്ന വിദ്യ ഇപ്പോള്‍ സാക്ഷാല്‍ അമിതാഭ് ബച്ചനൊപ്പമാണ് അഭിനയിക്കുന്നത്!

മോഹന്‍ലാലും ദിലീപും ഒന്നിച്ചഭിനയിച്ച കമല്‍-ലോഹിതദാസ് ചിത്രം ചക്രം ഇടയ്ക്കുവച്ചു ഉപേക്ഷിച്ചതോടെ ആ ചിത്രത്തിലെ നായികയായ പുതുമുഖ നടി വിദ്യയുടെ നിര്‍ഭാഗ്യം കൂടിയായി അത്. പിന്നീട് കളരി വിക്രമന്‍ എന്ന ചിത്രത്തില്‍ മുകേഷിന്റെ നായികയായി വിദ്യാ ബാലന്‍ അഭിനയിച്ചെങ്കിലും ആ ചിത്രം ഒട്ടും ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് ഈ നടിക്ക് മലയാളത്തില്‍ അവസരങ്ങളൊന്നും ലഭിച്ചില്ല.

എന്നാല്‍ വിദ്യാബാലന്റെ സിനിമാജീവിതം അതോടെ അവസാനിച്ചുവെന്ന് കരുതിയവര്‍ക്ക് തെറ്റി. മലയാളം കൈവിട്ടെങ്കിലും ബോളിവുഡ് വിദ്യയെ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഈയിടെ പുറത്തിറങ്ങിയ ഹിന്ദിചിത്രം പ്രദീപ് സര്‍ക്കാര്‍ സംവിധാനം ചെയ്ത പരിനീതയില്‍ ഏറെ ശ്രദ്ധേയമായ ഒരു വേഷമാണ് വിദ്യക്ക്.

സെയിഫ് അലിഖാന്‍, സഞ്ജയ് ദത്ത് എന്നിവരാണ് ചിത്രത്തിലെ നായകവേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. റീമാ സെന്നാണ് ചിത്രത്തിലെ മറ്റൊരു നായിക. ഏറെ അഭിനയസാധ്യതകളുള്ള കഥാപാത്രത്തെയാണ് വിധുവിനോദ് ചോപ്ര നിര്‍മിച്ച ഈ ചിത്രത്തില്‍ വിദ്യ അവതരിപ്പിച്ചത്. ചിത്രത്തിലെ അഭിനയം വിദ്യക്ക് പ്രശംസ നേടിക്കൊടുത്തു.

മികച്ച അവസരങ്ങളാണ് ഇപ്പോള്‍ വിദ്യക്ക് ഹിന്ദിയില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. വിധുവിനോദ് ചോപ്രയുടെ പുതിയ ചിത്രങ്ങളിലും വിദ്യക്ക് ശ്രദ്ധേയമായ വേഷങ്ങളുണ്ട്. ചോപ്രയുടെ പുതിയ ചിത്രമായ യായില്‍ സാക്ഷാല്‍ അമിതാഭ് ബച്ചനൊപ്പമാണ് വിദ്യ അഭിനയിക്കുന്നത്.

മുന്നാഭായി എംബിബിഎസ്സിന്റെ രണ്ടാം ഭാഗമായി ചോപ്ര ഒരുക്കുന്ന മുന്നാഭായി വേഴ്സസ് മഹാത്മാ എന്ന ചിത്രത്തിലും വിദ്യ അഭിനയിക്കുന്നുണ്ട്. പരിനീതയില്‍ നിഷ്കളങ്കയായ ഒരു പെണ്‍കുട്ടിയായാണ് വിദ്യ അഭിനയിച്ചതെങ്കില്‍ അതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ വേഷമാണ് മുന്നാഭായി വേഴ്സസ് മഹാത്മായില്‍ ലഭിച്ചിരിക്കുന്നത്. നഗരത്തില്‍ ജനിച്ചു വളര്‍ന്ന ഒരു പെണ്‍കുട്ടിയുടെ വേഷത്തിലാണ് വിദ്യ ഈ ചിത്രത്തില്‍.

ഒട്ടേറെ പരസ്യചിത്രങ്ങളിലൂടെ മോഡലിംഗ് രംഗത്ത് മികവ് തെളിയിച്ചതാണ് വിദ്യാ ബാലന് ബോളിവുഡിലേക്ക് കടക്കുന്നതിന് വഴിയൊരുക്കിയത്. എണ്‍പതോളം പരസ്യചിത്രങ്ങളില്‍ വിദ്യ അഭിനയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X