രാജാരവിവര്‍മയെ കുറിച്ച് രണ്ടു ചിത്രങ്ങള്‍!
രാജാരവിവര്‍മയെ കുറിച്ച് രണ്ടു ചിത്രങ്ങള്‍!
ഒരേ പ്രമേയം വിഷയമാക്കി ചിത്രങ്ങളൊരുക്കുന്നതില്‍ ഹിന്ദി സിനിമക്കാര്‍ മത്സരിക്കുകയാണോ? ഝാന്‍സി റാണിയുടെ ജീവിതകഥ ആസ്പദമാക്കി രണ്ട് ചിത്രങ്ങളാണ് ഹിന്ദിയിലൊരുങ്ങുന്നത്. ഒരു ചിത്രത്തില്‍ ഐശ്വര്യാറായി നായികയാവുമ്പോള്‍ ഇതര ചിത്രത്തില്‍ ഝാന്‍സി റാണിയുടെ വേഷം സുസ്മിതാസെന്നിനാണ്. രണ്ട് ഝാന്‍സി റാണി ചിത്രങ്ങള്‍ക്കു പിന്നാലെ രണ്ടു രാജാരവിവര്‍മ ചിത്രങ്ങളും ബോളിവുഡില്‍ അനൗണ്‍സ് ചെയ്യപ്പെട്ടുകഴിഞ്ഞു!
മലയാള സംവിധായകന്‍ ഷാജി എന്‍.കരുണ്‍ രാജാരവിവര്‍മയും അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്ക് മോഡലായിരുന്നു സ്ത്രീയും തമ്മിലുള്ള ഗാഢബന്ധം ഇതിവൃത്തമാക്കുന്ന സൂര്യമുഖി എന്ന ചിത്രത്തെ കുറിച്ച് നേരത്തെ അനൗണ്‍സ് ചെയ്തിരുന്നു. അജയ് ദേവ്ഗന്‍ രാജാ രവിവര്‍മയായി അഭിനയിക്കുന്ന ഈ ചിത്രം മാധുരി ദീക്ഷിതിന്റെ തിരിച്ചുവരവിനും വഴിയൊരുക്കുകയാണ്. ഷാജിയുടെ ഈ പ്രൊജക്ട് വാര്‍ത്തകളില്‍ ഇടം പിടിച്ചതിനു ശേഷമാണ് മറ്റൊരു രാജാ രവിവര്‍മ ചിത്രത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.
രഞ്ജിത്ത് ദേശായിയുടെ രാജാ രവിവര്‍മ എന്ന പ്രശസ്ത നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കളേഴ്സ് ഓഫ് പാഷന്‍ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിനായി ഗവേഷണങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
2007 ഏപ്രിലില്‍ റിലീസ് ചെയ്യാനാണ് പദ്ധതി. കാനഡ കമ്പനിയുടെ സഹകരണത്തോടെ ബിഗ് ബജറ്റ് ചിത്രമായാണ് കളേഴ്സ് ഓഫ് പാഷന്‍ ഒരുക്കുന്നത്.


Click it and Unblock the Notifications