twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബോളിവുഡില്‍ പ്രേതബാധ

    By Staff
    |

    ബോളിവുഡില്‍ പ്രേതബാധ

    സെക്സ് തരംഗം പെയ്തൊഴിഞ്ഞപ്പോള്‍ ബോളിവുഡിനിത് പ്രേതബാധയുടെ കാലം. പ്രേതസിനിമകള്‍ ഒന്നിന് പിന്നാലെ ഒന്നായെത്തുന്ന ബോളിവുഡില്‍ ഊര്‍മിളയുടെയും തബുവിന്റെയും ഇഷാ ഗോപികറിന്റെയും പിന്നാലെ റാണി മുഖര്‍ജിയും പ്രേതത്തെ മുഖാമുഖം കാണുന്നു.

    രാംഗോപാല്‍ വര്‍മയുടെ ഭൂതിന്റെ വന്‍വിജയമാണ് ബോളിവുഡില്‍ പ്രേതതരംഗത്തിന് തുടക്കമിട്ടത്. പ്രേതസിനിമകളില്‍ മുമ്പ് കണ്ട് പരിചതമായ പ്രമേയം തന്നെ വ്യത്യസ്തമായ പശ്ചാത്തലത്തില്‍, വര്‍മയുടെ ട്രീറ്റ്മെന്റ് മികവില്‍ പുതുക്കിയെടുത്തപ്പോള്‍ തിയേറ്ററുകളില്‍ ആളുകള്‍ നിറയുകയായിരുന്നു. പേടിക്കാനായി ഒരു സിനിമ എന്ന പരസ്യവാക്യം പൂര്‍ണമായും ശരിയെന്ന് തെളിയിച്ച് ഭൂത് പ്രേക്ഷകരെ വല്ലാതങ്ങ് പേടിപ്പിച്ചു. സംഗീതവും എഡിറ്റിംഗും കോനിലും തമിഴ്ചിത്രം പേയിലും ഉപയോഗിച്ചതുപോലെ സമര്‍ഥമായി കോര്‍ത്തിണക്കി വര്‍മ പ്രേതസിനിമയുടെ താളമുണ്ടാക്കി.

    ബോളിവുഡില്‍ ഈയടുത്തും പ്രേതസിനിമകളിറങ്ങിയതാണ്. അമിതാഭ് ബച്ചന്‍ കേന്ദ്രകഥാപാത്രമായി വരുന്ന അക്സ് പരാജയപ്പെട്ടെങ്കിലും റാസ് അപ്രതീക്ഷിതമായ വന്‍വിജയം കൊയ്തു. ബിപാഷ ബസു എന്ന പുതിയ ഗ്ലാമര്‍ നായികയുടെ വരവിന് നിമിത്തമായ റാസ് സൂപ്പര്‍ഹിറ്റായെങ്കിലും പുതിയ അനുകരണങ്ങള്‍ക്ക് മാതൃകയായില്ല. എന്നാല്‍ ഭൂത് തിയേറ്ററുകളെ പ്രകമ്പനം കൊള്ളിച്ചതോടെ ബോളിവുഡ് ഇളകിമറിഞ്ഞു.

    ഭൂതില്‍ പ്രേതബാധയേറ്റ കഥാപാത്രമായാണ് ഊര്‍മിള അഭിനയിക്കുന്നതെങ്കില്‍ ഹവായില്‍ പ്രേതം ബലാത്സംഗം ചെയ്യുന്ന പെണ്‍കുട്ടിയെയാണ് തബു അവതരിപ്പിക്കുന്നത്. അദൃശ്യനായ പ്രേതത്തിന്റെ കാമകേളികള്‍ക്ക് ഇരയാവുന്ന പെണ്‍കുട്ടിയുടെ മാനസികസംഘര്‍ഷങ്ങള്‍ പുതുമയുള്ള പ്രമേയം തന്നെ. തനിച്ച്ഈ സിനിമ കാണരുത് എന്നാണ് ഹവായുടെ പരസ്യവാചകം. പ്രേതത്തിന്റെ കാമകേളികള്‍ പ്രേക്ഷകനെ പേടിപ്പിക്കുമായിരിക്കും. പക്ഷേ അത് അരോചകമായാല്‍ ഭൂതിന്റെ കൊയ്ത്ത് തിയേറ്ററുകളില്‍ ആവര്‍ത്തിക്കില്ല.

    ഡര്‍നാ മനാഹേ എന്ന പ്രേതസിനിമയില്‍ ഇഷാ ഗോപികറാണ് നായിക. ഇവരുടെയൊക്കെ ചുവടുപിടിച്ചാണ് ഹിന്ദിയില്‍ ഐശ്വര്യറായിക്ക് തൊട്ടുതാഴെ സ്ഥാനമുറപ്പിക്കാന്‍ വെമ്പുന്ന റാണി മുഖര്‍ജി പ്രേതസിനിമയില്‍ കഥാപാത്രമാവുന്നത്.

    മുകേഷ് ഭട്ട് നിര്‍മിക്കുന്ന ചിത്രത്തില്‍ മരിച്ചവരെ കാണാന്‍ കഴിവുള്ള ഒരു വ്യക്തിയായിട്ടാണ് റാണി മുഖര്‍ജി അഭിനയിക്കുന്നത്. ഒരു നവാഗത സംവിധായകനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദ ഐ എന്ന ഹോളിവുഡ് സിനിമയില്‍ നിന്നാണത്രെ മുകേഷ് ഭട്ടിന് ഈ ചിത്രത്തിന്റെ ആശയം ലഭിച്ചത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X