കഹോ നാ പ്യാര്‍ ഹൈ ഗിന്നസ് ബുക്കിലേക്ക്

By Super

മുംബൈ: ഇന്ത്യ മുഴുവന്‍ ചലനം സൃഷ്ടിച്ച ഹൃതിക് റോഷന്‍ എന്ന നടന് ജന്മം നല്‍കിയ കഹോ നാ പ്യാര്‍ ഹൈ ഗിന്നസ് ബുക്കില്‍ പ്രവേശിപ്പിക്കുന്നു.

പക്ഷെ കൊട്ടകകള്‍ തോറും തകര്‍ത്തോടിയതു കൊണ്ടോ ഹൃതികിനെ ബോളിവുഡില്‍ ഒന്നാം നിര നടനാക്കിയതു കൊണ്ടോ അല്ല ചിത്രം ഗിന്നസ് ബുക്കിലെത്തുന്നത്. മറിച്ച് ചിത്രം വാരിക്കൂട്ടിയ അവാര്‍ഡുകളാണ് ഏവരുടെയും സ്വപ്നമായ ഈ നേട്ടം കൈവരിക്കാന്‍ കഹോ നാ പ്യാര്‍ ഹൈയെ സഹായിക്കാന്‍ പോകുന്നത്.

കഹോ നാ പ്യാര്‍ ഹൈ ഇതിനകം തന്നെ 92 അവാര്‍ഡുകള്‍ വാരിക്കൂട്ടിയിട്ടുണ്ടെന്നാണ് കണക്ക്. ജെയിംസ് കാമറൂണിന്റെ ടൈറ്റാനിക്ക് 11 അക്കാദമി അവാര്‍ഡുകള്‍ (ഓസ്കാര്‍) നേടിയത് പ്രതിപാദിച്ചിട്ടുള്ള ഗിന്നസ് ബുക്കിലേക്ക് തങ്ങളുടെ ചിത്രവും കടക്കുമെന്നതില്‍ സംവിധായകന്‍ രാകേഷ് റോഷന് സംശയമേതുമില്ല.

രാകേഷിന്റെ സാന്താക്രൂസിലുള്ള ഓഫീസ് ചിത്രത്തെ ഗിന്നസ് ബുക്കിലെത്തിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണിപ്പോള്‍. അവാര്‍ഡ് നല്‍കിയ സംഘടനകളില്‍ നിന്നെല്ലാം ഔദ്യോഗികമായി ഒരെഴുത്തുകൂടി വാങ്ങാനുള്ള തിരക്കിലാണ് ഈ ഓഫീസ്. തങ്ങളുടെ അവകാശവാദം ഗിന്നസ് ബുക്ക് അധികൃതരുടെ മുന്നില്‍ തെളിയിക്കാനാണ് ഈ എഴുത്തുകള്‍ ശേഖരിക്കുന്നതെന്ന് രാകേഷ് റോഷന്‍ പറഞ്ഞു.

ജനപ്രിയ അവാര്‍ഡുകളായ ഫിലിംഫെയര്‍, സ്ക്രീന്‍, സീ എന്നിവയ്ക്കു പുറമെ ദക്ഷിണാഫ്രിക്കയിലെ സണ്‍സിറ്റിയില്‍ നടന്ന അന്താരാഷ്ട്ര ഇന്ത്യന്‍ ഫിലിം അവാര്‍ഡും ഈ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. മികച്ച ചിത്രം, സംവിധായകന്‍, നടന്‍, നവാഗത നടന്‍, സംഗീത സംവിധാനം, നൃത്തസംവിധാനം തുടങ്ങി ചിത്രവുമായി ബന്ധപ്പെട്ട ഒട്ടുമിക്ക മേഖലകളിലും കഹോ നാ പ്യാര്‍ ഹൈ അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്.

Read more about: guinness book
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X