തബു ഇന്ദിരാഗാന്ധിയാവുന്നു
തബു ഇന്ദിരാഗാന്ധിയാവുന്നു
അംബേദ്കര്‍, അശോക, ഭഗത്സിംഗ്...ബോളിവുഡ് സ്ക്രീനിലെത്തുന്ന ചരിത്രപുരുഷന്മാകുടെ പട്ടിക അങ്ങനെ നീളുകയാണ്. അവര്‍ക്ക് പിന്നാലെ ഇന്ദിരാഗാന്ധിയുടെ ജീവിതകഥയും സിനിമയ്ക്ക് പ്രമേയമാവുന്നു.
ഇന്ദിരാഗാന്ധിയായി അഭിനയിക്കാന്‍ തിരഞ്ഞെടുത്തിരിക്കുന്നത് താബുവിനെയാണ്. മാധ്യമരംഗത്ത് പ്രശസ്തനായ കമലേശ്വര്‍ തിരക്കഥ രചിക്കുന്ന ചിത്രം നിര്‍മിക്കുന്നത് ഒരു മുന്‍ കോണ്‍ഗ്രസ് എം പിയാണ്. ചിത്രത്തിന്റെ സംവിധായകനെ തീരുമാനിച്ചിട്ടില്ല. പേരുമിട്ടിട്ടില്ല.
ഇന്ദിരാഗാന്ധിയുടെ ജീവിതകഥയെ ആസ്പദമാക്കി ഒരു ചൈനീസ് ചിത്രവും ഒരുങ്ങുന്നുണ്ട്. ബാന്‍ദുംഗ് സൊനാറ്റ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പെരിസാദ് സോറാബിയന്‍ എന്ന നടിയാണ് ഇന്ദിരാഗാന്ധിയായി അഭിനയിക്കുന്നത്. ജവഹര്‍ലാല്‍ നെഹ്റുവിനെ അവതരിപ്പിക്കുന്നത് പ്രതാപ് ശര്‍മയും.


Click it and Unblock the Notifications