മണിച്ചിത്രത്താഴ് റീമേക്ക് ചെയ്യാന്‍ പ്രിയന്‍
മണിച്ചിത്രത്താഴ് റീമേക്ക് ചെയ്യാന്‍ പ്രിയന്‍
മലയാളത്തിലെ സൂപ്പര്‍ഹിറ്റുകളില്‍ പലതും പ്രിയദര്‍ശന്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തു കഴിഞ്ഞു. അതില്‍ ചിലതൊക്കെ ഹിന്ദിയില്‍ സൂപ്പര്‍ഹിറ്റായി. ഇപ്പോള്‍ കന്നഡ, തമിഴ് സിനിമകളില്‍ റീമേക്ക് ചെയ്യപ്പെട്ട മലയാള ചിത്രം മണിച്ചിത്രത്താഴ് ഹിന്ദിയില്‍ റീമേക്ക് ചെയ്യാനുള്ള ശ്രമത്തിലാണ് പ്രിയദര്‍ശന്‍.
മണിച്ചിത്രത്താഴ് റീമേക്ക് ചെയ്യാന്‍ മൂന്ന് പ്രൊഡക്ഷന്‍ കമ്പനികള്‍ രംഗത്തുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ സംവിധാന ചുമതല പ്രിയദര്‍ശനെയായിരിക്കും ഏല്പിക്കുന്നത്. നേരത്തെ കന്നഡ, തമിഴ് റീമേക്കുകളുടെ സംവിധായകന്‍ പി.വാസു ഹിന്ദിയിലും ചിത്രം സംവിധാനം ചെയ്യുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നത് അക്ഷയ് കുമാറായിരിക്കും. ശോഭന അവതരിപ്പിച്ച നായികാവേഷം ചെയ്യാന്‍ ഐശ്വര്യാറായിയെ സമീപിച്ചെങ്കിലും അവര്‍ ക്ഷണം നിരസിച്ചു.
മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രമായി അഭിനയിക്കുന്നത് അമിതാഭ് ബച്ചനായിരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ആരൊക്കെ ഏതൊക്കെ കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.


Click it and Unblock the Notifications