Don't Miss!
- News
ആലപ്പുഴയില്‍ മുഴക്കിയത് ആര്‍എസ്എസിനെതിരെയുള്ള മുദ്രാവാക്യമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ്
- Finance
ഗ്രീന്‍ സിഗ്നല്‍ ലഭിച്ചു; ഇനി വാങ്ങാവുന്ന 3 ബ്രേക്കൗട്ട് ഓഹരികള്‍ ഇതാ; നോക്കുന്നോ?
- Sports
IPL 2022: ശൊ സിക്സായല്ലോ, തിരിഞ്ഞുനോക്കിയപ്പോള്‍ ക്യാച്ച്! അമ്പരന്ന് മക്കോയ്
- Technology
2022ൽ ലോകത്തേറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്മാർട്ട്ഫോണുകൾ
- Travel
മനസ്സിനും ശരീരത്തിനും ഉണര്‍വേകുന്ന സെൻവെഞ്ചർ...പോകാം ഈ യാത്രകള്‍ക്ക്
- Lifestyle
കണ്ടക ശനിയും ശനിദോഷവും മറികടക്കാന്‍ ശനി ജയന്തി തുണയാവുന്നവര്‍
- Automobiles
നിരവധി അപ്പ്ഡേറ്റുകളോടെ പുതുതലമുറ 150NK അവതരിപ്പിച്ച് CF Moto
ബോയിംഗ് ബോയിംഗ് ഹിന്ദിയില്‍
ബോയിംഗ് ബോയിംഗ് ഹിന്ദിയില്‍
സൂപ്പര്‍ഹിറ്റായ കോമഡി ചിത്രം ഹംഗാമക്ക് ശേഷം ഹിന്ദിയില്‍ പ്രിയദര്‍ശന്റെ പുതിയ സംരംഭം. പ്രിയദര്‍ശന്റെ മുന്ചിത്രങ്ങള് പോലെ പുതിയ ചിത്രവും മലയാളചിത്രത്തിന്റെ റീമേക്കാണ്.
മോഹന്‍ലാലും മുകേഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സൂപ്പര്‍ഹിറ്റ് ചിത്രം ബോയിംഗ് ബോയിംഗാണ് പ്രിയദര്ശന് ഹിന്ദിയില്‍ റീമേക്ക് ചെയ്യുന്നത്. പ്രശസ്ത ഹോളിവുഡ് ചിത്രം ബോയിംഗ് ബോയിംഗ് ആണ് പ്രിയന് അതേ പേരില്‍ മലയാളത്തിലാക്കിയത്. ടോണി കര്ട്ടിസായിരുന്നു ഹോളിവുഡ് ചിത്രത്തിലെ നായകന്.
ഗരംമസാല എന്ന പേരില്‍ ഒരുക്കുന്ന ഹിന്ദി ചിത്രത്തില്‍ അക്ഷയ്കുമാറാണ് നായകനാവുന്നത്. എയര്ഹോസ്റസുമാരായ മൂന്ന് പെണ്‍കുട്ടികളുമായി പ്രണയം നടിക്കുന്ന നായകന്റെ കേളികളാണ് ബോയിംഗ് ബോയിംഗിന്റെ പ്രമേയം. ഗരംമസാലയില്‍ നായകന് മൂന്നിന് പകരം നാല് കാമുകിമാരാണുള്ളത്.
നീരജ് വോറയാണ് ഗരം മസാലയുടെ തിരക്കഥ രചിക്കുന്നത്. വീനസാണ് ചിത്രം നിര്‍മിക്കുന്നത്.
ഹിന്ദിയില്‍ ഒരു പിടി ചിത്രങ്ങള്‍ പ്രിയന് ഒരുക്കിയിട്ടുണ്ടെങ്കിലും അവയില്‍ വിരാസത്ത്, ഹംഗാമ എന്നിവ മാത്രമേ ഹിറ്റായിട്ടുള്ളൂ. ഹിന്ദിയില്‍ കോമഡിട്രാക്കിലേക്കുള്ള പ്രിയന്റെ ചുവടുമാറ്റമായിരുന്നു ഹംഗാമ. അത് ഹിന്ദി പ്രേക്ഷകര്‍ക്ക് രസിച്ചു. ഇതിന്റെ ചുവടുപിടിച്ചാണ് വീണ്ടും പ്രിയന് ഗരം മസാല കോമഡി ഒരുക്കുന്നത്. പ്രിയന്റെ എല്ലാ ഹിന്ദി ചിത്രങ്ങളും റീമേക്കുകളായിരുന്നു.
-
'ലക്ഷ്മിപ്രിയ പശുവിനെപ്പോലെ, ജാസ്മിൻ വൈരാഗ്യം കൊണ്ടുനടക്കുന്ന ആന, റോബിന്റേത് ഓന്തിന്റെ സ്വഭാവം'; ബ്ലെസ്ലി
-
നീ ആരാ ലേഡി ബിഗ് ബോസോ? ജാസ്മിനോട് ലക്ഷ്മി പ്രിയ; മുഖമടച്ച് മറുപടി നല്കി ജാസ്മിന്!
-
രണ്ടാം വിവാഹത്തിന് സമയമായെന്ന് രാഖി സാവന്ത്; കാമുകനുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് വെളിപ്പെടുത്തി താരം