twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇന്ത്യന്‍ സിനിമയില്‍ ഒരു ഇതിഹാസമൊരുങ്ങുന്നു

    By Staff
    |

    ഇന്ത്യന്‍ സിനിമയില്‍ ഒരു ഇതിഹാസമൊരുങ്ങുന്നു

    50 കോടി രൂപയുടെ മുതല്‍മുടക്കില്‍ നിര്‍മിച്ച ദേവദാസ് ആണ് ഇന്ത്യയിലുണ്ടായിട്ടുള്ള ഏറ്റവും ചെലവേറിയ ചിത്രം. ഇന്ത്യന്‍ സിനിമയിലുണ്ടായിട്ടുള്ള മനോഹരമായ എപിക് സിനിമകളിലൊന്നായ ദേവദാസില്‍പ്രേക്ഷകര്‍ക്ക് ദൃശ്യഉത്സവം പകരാനായി ഏറ്റവും ചെലവേറിയ സെറ്റുകളാണ് ഒരുക്കിയത്. ഇനി അതെല്ലാം പഴങ്കഥയാവും. 50 കോടിയുടെ ആഘോഷപ്പൊലിമകള്‍ ഒന്നുമായിരുന്നില്ലെന്ന് പ്രേക്ഷകര്‍ പറയും. അതിനായി ഒരു ചിത്രമെത്തുകയാണ്.

    ഇന്ത്യന്‍ സിനിമയില്‍ ഒരു ചരിത്രം സൃഷ്ടിക്കാന്‍ തയ്യാറെടുക്കുകയാണ് നിര്‍മാതാവായ ബോബി ബോദി. മഹാഭാരത കഥയെ ആസ്പദമാക്കി ബോബി ബേദി നിര്‍മിക്കുന്ന ചിത്രത്തിന്റെ ബജറ്റ് എത്രയാണെന്നോ? 300 കോടി രൂപ!!

    ഒരൊറ്റ സിനിമ കൊണ്ട് അവസാനിക്കുന്നതായിരിക്കില്ല ആ ചിത്രം. ഹോളിവുഡില്‍ ഗ്രാഫിക്സ് വിസ്മയം സൃഷ്ടിച്ച ലോഡ് ഒഫ് ദി റിംഗ്സ് പോലെ മൂന്ന് ഭാഗങ്ങള്‍. ഇതിഹാസമാവാനായി ഒരു ഇന്ത്യന്‍ ചിത്രമെത്തുമ്പോള്‍ അത് ഒരുക്കുന്നത് ഇന്ത്യന്‍ സിനിമ കണ്ടിട്ടുള്ള മികച്ച സംവിധായകരില്‍ ഒരാളായ മണിരത്നം.

    4000 വര്‍ഷം മുമ്പുള്ള പ്രാചീനഇന്ത്യ പശ്ചാത്തലമാകുന്ന മഹാഭാരതം സാങ്കേതികമായ പൂര്‍ണതയിലൂടെ പുന:സൃഷ്ടിക്കൊനാരുങ്ങുകയാണ് ബോബി ബേദി. ലോഡ് ഒഫ് ദി റിംഗ്സ് തന്നെയാണ് തനിക്ക് ഇതിന് പ്രചോദനമായതെന്ന് ബോബി ബേദി പറയുന്നു.

    മഹാഭാരതം ഈ വിധം സിനിമയിലെ ചരിത്ര സംഭവമാകുമ്പോള്‍ അതില്‍ അണിനിരക്കുന്നത് ബോളിവുഡിലെ പ്രമുഖതാരങ്ങള്‍ തന്നെയായിരിക്കും. ഷാറൂഖ്ഖാന്‍, അമീര്‍ഖാന്‍, റാണി മുക്കര്‍ജി തുടങ്ങിയ താരങ്ങള്‍ ഈ ചിത്രത്തില്‍ അഭിനയിക്കും.

    കര്‍ണന്റെയും അര്‍ജുനനന്റെയും വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നത് ഷാറൂഖ്ഖാനും അമീര്‍ഖാനുമായിരിക്കും. എന്നാല്‍ ഇവരില്‍ ആര് കര്‍ണന്‍, ആര് അര്‍ജുനന്‍ എന്ന് വെളിപ്പെടുത്താന്‍ ബോബി ബേദി തയ്യാറായില്ല. ഷാറൂഖും അമീറും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. ദ്രൗപതിയുടെ വേഷമായിരിക്കും റാണി മുക്കര്‍ജിക്ക്.

    അടുത്ത മൂന്ന് വര്‍ഷത്തിനുള്ളിലായിരിക്കും ഈ പ്രൊജക്ട് പൂര്‍ത്തിയാക്കുന്നത്. ഗിരീഷ് കര്‍ണാടിന്റെ അിവര്‍---ഷയുടെ സ്ക്രിപ്റ്റ് വായിച്ചത് മഹാഭാരതം സിനിമയാക്കുന്നതിന് തനിക്ക് പ്രചോദനമായെന്ന് ബോബി ബേദി പറഞ്ഞു.

    പീറ്റര്‍ ജാക്സണ്‍ സംവിധാനം ചെയ്ത ലോഡ് ഒഫ് ദി റിംഗ്സ് പോലെ സ്പെഷ്യല്‍ ഇഫക്ട്സും ദൃശ്യവിസ്മയങ്ങളും കൊണ്ട് സമ്പന്നമായിരിക്കും ഈ ചിത്രം. ലോഡ് ഒഫ് ദി റിംഗ്സിനു പിന്നില്‍ പ്രവര്‍ത്തിച്ച സാങ്കേതിക പ്രവര്‍ത്തകരെ ഈ ചിത്രത്തിനായി സമീപിച്ചിട്ടുണ്ടെന്നും ബോബി ബേദി വെളിപ്പെടുത്തി.

    ലോകത്തെ എല്ലായിടത്തെയും പ്രേക്ഷകര്‍ക്ക് സ്വീകാര്യമാവുന്ന വിധത്തില്‍ ഈ ചിത്രം ഒരുക്കാനാണ് ബോബി ആലോചിക്കുന്നത്. അമേരിക്കയിലെയും ബ്രിട്ടനിലെയും ജപ്പാനിലെയുമെല്ലാം കുട്ടികള്‍ മഹാഭാരതത്തിന്റെ പ്രാധാന്യം തിരിച്ചറിയാന്‍ ഈ ചിത്രം സഹായകമാവണമെന്ന് ബോബി കൂട്ടിച്ചേര്‍ത്തു.

    ഹരിയാനയിലോ പഞ്ചാബിലോ ആയിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. ജെജെ വാലിയ ആണ് ചിത്രത്തിനായി വസ്ത്രങ്ങള്‍ ഒരുക്കുന്നത്. അന്നത്തെ കാലത്തെ ആളുകള്‍ ധരിച്ചിരുന്നതു പോലുള്ള തുന്നലില്ലാത്ത വസ്ത്രങ്ങളായിരിക്കും ഈ ചിത്രത്തില്‍ ഉപയോഗിക്കുന്നത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X