ദീപാ മേത്തയുടെ ചിത്രത്തില്‍ കരീനാ കപൂര്‍
ദീപാ മേത്തയുടെ ചിത്രത്തില്‍ കരീനാ കപൂര്‍
ദീപാ മേത്ത സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ ബോളിവുഡ് താരം കരീനാ കപൂര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ദീപ മേത്തയുടെ ശ്രദ്ധേയമായ ബോളിവുഡ് ഹോളിവുഡ് പോലെ ഹിന്ദിയിലും ഇംഗ്ലീഷിലുമായാണ് പുതിയ ചിത്രം നിര്‍മിക്കുന്നത്. രാഹുല്‍ഖന്നയാണ് ചിത്രത്തിലെ നായകന്‍. ബോളിവുഡ് ഹോളിവുഡിലും രാഹുല്‍ഖന്നയായിരുന്നു നായകന്‍.
പുതിയ ചിത്രത്തിലെ നായികയായി തിരഞ്ഞെടുക്കാന്‍ കരീനയെ തിരഞ്ഞെടുക്കുന്നതിനുള്ള കാരണം അവരുടെ ശാരീരികനായ സവിശേഷതകളാണെന്ന് ദീപാ മേത്ത പറഞ്ഞു. മുമ്പൊരിക്കലും കാണാത്ത ആകര്‍ഷണീയതയോടെയാരിക്കും ഞാന്‍ കരീനയെ അവതരിപ്പിക്കുന്നത്. കരീനയുടെ ഇതുവരെ കാണാത്ത തരത്തിലുള്ള വേഷമായിരിക്കും ഈ ചിത്രത്തില്‍- ദീപ പറഞ്ഞു.
ബോളിവുഡ് ഹോളിവുഡിനു ശേഷം റിപ്പബ്ലിക് ഒഫ് ലൗ എന്ന ഹോളിവുഡ് ചിത്രം ദീപാ മേത്ത പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഹോളിവുഡ് താരങ്ങളായ ബ്രൂസ് ഗ്രീന്‍വുഡും അമേലിയ ഫോക്സുമാണ് ചിത്രത്തിലെ നായികാനായകന്മാര്‍.


Click it and Unblock the Notifications











