twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അമേരിക്കയിലെ ചാനലില്‍ ഹിന്ദി സീരിയല്‍

    By Staff
    |

    അമേരിക്കയിലെ ചാനലില്‍ ഹിന്ദി സീരിയല്‍

    ദില്ലി : വടക്കന്‍ അമേരിക്കയിലെയും ബ്രിട്ടണിലെയും ചാനലുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അമേരിക്കന്‍ കമ്പനി ഹിന്ദി സീരിയല്‍ നിര്‍മ്മിയ്ക്കുന്നു. മൃഗതൃഷ്ണ- ദി മിറാഷ് എന്നാണ് സീരിയലിന്റെ പേര്.

    ഇന്ത്യയിലെ ഫോക്കസ് പ്രൊഡക്ഷന്‍ കമ്പനിയുമായി സഹകരിച്ച് റിവര്‍സൈഡ് പ്രൊഡക്ഷന്‍സ് എന്ന അമേരിക്കന്‍ കമ്പനിയാണ് സീരിയല്‍ നിര്‍മ്മിയ്ക്കുന്നത്. ഇന്ത്യ, തായ്ലന്‍ഡ് എന്നിവിടങ്ങളിലാണ് ഷൂട്ടിംഗ് നിശ്ചയിച്ചിരിക്കുന്നത്.

    അമേരിക്കക്കാരായ ആല്‍ബര്‍ട്ട് ഗ്രാന്‍ഡ്, സുസൈന്‍ പാട്രിക് എന്നിവരാണ് തിരക്കഥ രചിക്കുന്നത്. ആഗസ്റ് ആദ്യ വാരം സീരിയല്‍ സംപ്രേക്ഷണം ആരംഭിയ്ക്കും.

    അമേരിക്ക, കാനഡ, ബ്രിട്ടണ്‍ എന്നിവിടങ്ങളിലെ ഇന്ത്യാക്കാരുടെ വിപണി ചൂഷണം ചെയ്യുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് റിവെര്‍സൈഡ് പ്രൊഡക്ഷന്‍സ് പ്രസിഡന്റു കൂടിയായ ആല്‍ബര്‍ട്ട് ഗ്രാന്‍ഡ് പറയുന്നു. ഈ പ്രദേശങ്ങളില്‍ ഇന്ത്യാക്കാരുടേതായ ചാനലുകള്‍ വളരെ കുറവാണ്. ഈ സാധ്യത പരമാവധി മുതലാക്കാനുളള ശ്രമത്തിലാണ് റിവര്‍സൈഡ് പ്രൊഡക്ഷന്‍സ്.

    രണ്ടു രാജ്യങ്ങളിലുമായി സംപ്രേക്ഷണം ചെയ്യുന്ന ഒരു ഹിന്ദി സീരിയല്‍ വന്‍ വിജയമാകുമെന്നാണ് ചാനല്‍ പ്രതീക്ഷിക്കുന്നത്. അമേരിക്കയില്‍ മാത്രം 60 നും 70നും ഇടയ്ക്ക് ലക്ഷം പ്രേക്ഷകര്‍ ഉണ്ടാകുമെന്നാണ് കണക്ക്. കാനഡയില്‍ ഏറ്റവും കുറഞ്ഞത് രണ്ടു ലക്ഷം. ബ്രിട്ടണിലെ സാധ്യതകള്‍ കമ്പനി ഇതുവരെ പഠിച്ചിട്ടില്ല. അടുത്ത ഘട്ടമായാണ് ബ്രിട്ടണെ ലക്ഷ്യമിടുന്നത്.

    ഹിന്ദി സീരിയലുകളാണെങ്കിലും ഇംഗ്ലീഷില്‍ ഉപശീര്‍ഷകങ്ങളും കളും ഉണ്ടാകും. ഹിന്ദി അറിയാത്തവര്‍ക്കും അതിനാല്‍ സീരിയലുകള്‍ ആസ്വദിക്കാം. ലഗാന്‍, മണ്‍സൂണ്‍ വെഡിംഗ് പോലുളള ഹിന്ദി സിനിമകള്‍ പടിഞ്ഞാറന്‍ നാടുകളില്‍ വന്‍ വിജയമായതിനു പിന്നില്‍ ഹിന്ദി പ്രേക്ഷകര്‍ മാത്രമല്ലെന്ന് ഗ്രാന്‍ഡ് പറഞ്ഞു. പ്രവാസി ഇന്ത്യാക്കാര്‍ മാത്രമല്ല ഹിന്ദി സിനിമകളുടെ പ്രേക്ഷകര്‍. അതുകൊണ്ടാണ് തങ്ങളുടെ സീരിയലിന് ഇംഗ്ലീഷ് ഉപ ശീര്‍ഷകങ്ങള്‍ നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X