മമ്മൂട്ടിയുടെ ബോളിവുഡ് ചിത്രം ഷഫാഖ്
മമ്മൂട്ടിയുടെ ബോളിവുഡ് ചിത്രം ഷഫാഖ്
മമ്മൂട്ടി നായകനായി അഭിനയിക്കുന്ന ഹിന്ദി ചിത്രത്തിന് ഷഫാഖ് എന്നു പേരിട്ടു. നവാഗത സംവിധായകനായ ബപ്പാദിത്യ റാവു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിക്കഴിഞ്ഞു. രവീണാ ടാണ്ടനാണ് നായിക.
ജബാര്‍ പട്ടേലിന്റെ ഡോ. ബി.ആര്‍ അംബേദ്കറില്‍ അഭിനയിച്ച ശേഷം മമ്മൂട്ടി അഭിനയിക്കുന്ന ആദ്യ ഹിന്ദിചിത്രം കൂടിയാണിത്. അനീതിക്കെതിരെ പ്രതികരിക്കുന്ന അഭിഭാഷകന്റെ വേഷമാണ് ഷഫാഖില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഈ നടന്‍ കൈകാര്യം ചെയ്ത വേഷങ്ങളില്‍ മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരു വേഷം.
ഷഫാഖില്‍ ഈ വേഷം ലഭിച്ചതില്‍ മമ്മൂട്ടിയും ഏറെ സന്തോഷവാനാണ്. ഈ വേഷം എനിക്കേറെ ഇണങ്ങുന്നതാണ്. ഒരു ക്രിമിനല്‍ വക്കിലായാണ് ഞാന്‍ അഭിനയിക്കുന്നത്. രവീണ എന്റെ ഭാര്യയായി അഭിനയിക്കുന്നു. അവരെ പക്ഷെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല കേട്ടോ.-- മമ്മൂട്ടിയുടെ കമന്റ്.
തന്റെ ആദ്യചിത്രമായ ധര്‍ത്തീപുത്ര് മമ്മൂട്ടി ഇന്നും ഓര്‍ക്കാനിഷ്ടപ്പെടാത്ത ഒരു അധ്യായമാണ്. തന്റെ ഹിന്ദി അരങ്ങേറ്റം അല്പം ചിന്താക്കുറവോടെയായിരുന്നുവെന്ന് മമ്മൂട്ടി പറയുന്നു. പക്ഷെ അംബേദ്കര്‍ തനിക്ക് ദേശീയ അവാര്‍ഡു നേടിത്തന്ന കാര്യവും മമ്മൂട്ടി മറക്കുന്നില്ല. ഒരു അഭിനേതാവെന്ന നിലയില്‍ ഞാന്‍ മലയാളത്തിലാണ് തുടങ്ങിയത്. ഇപ്പോള്‍ ഹിന്ദിയും തമിഴിലും എന്തിന് തെലുങ്കില്‍പ്പോലും എനിക്ക് വേഷങ്ങളായി, മമ്മൂട്ടി പറയുന്നു.


Click it and Unblock the Notifications