TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
നസ്രുദ്ദിന്ഷായുടെ ഹോളിവുഡ് ചിത്രം ഇറങ്ങി
നസ്രുദ്ദിന്ഷായുടെ ഹോളിവുഡ് ചിത്രം ഇറങ്ങി
നസ്രുദ്ദിന്ഷാ അഭിനയിക്കുന്ന ആദ്യത്തെ ഹോളിവുഡ് ചിത്രം ദ ലീഗ് ഒഫ് എക്സ്ട്രാ ഓര്‍ഡിനറി ജെന്റില്മാന് അമേരിക്കയില്‍ പുറത്തിറങ്ങി. ഇന്ത്യയില്‍ ഈ ചിത്രം സപ്തംബറില്‍ പ്രദര്‍ശത്തിനെത്തും.
അമേരിക്കയില്‍ പ്രേക്ഷകശ്രദ്ധ നേടിയ ഈ ചിത്രത്തിലെ നസ്രുദ്ദിന്ഷായുടെ അഭിനയം പ്രശംസ നേടിയിട്ടുണ്ട്. സ്റീഫന് നോറിങ്ടണ്‍ ആണ് ചിത്രത്തിന്റെ സംവിധായകന്. അലെന്‍ മുറെയുടെ ഹാസ്യ പുസ്തക പരമ്പരെയ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
എഴുപത്തിരണ്ടുകാരനായ ഷോന് കോണറിയാണ് ചിത്രത്തിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ലോകമഹായുദ്ധം തുടങ്ങാനുള്ള നീക്കത്തില്‍ നിന്ന് ദി ഫാന്റം എന്ന ഭ്രാന്തനെ പിന്തിരിപ്പിക്കാനുള്ള അലന് ക്വാട്ടര്‍ മെയിനിന്റെ നേതൃത്വത്തിലുള്ള ലീഗിന്റെ ശ്രമങ്ങളെ കുറിച്ചാണ് ചിത്രം പറയുന്നത്. അലന് ക്വാട്ടര്‍ മെയിനിനെയാണ് ഷോന് കോണെറി അവതരിപ്പിക്കുന്നത്. ലീഗിലെ അംഗമായ ക്യാപ്റ്റന്‍ നിമോ എന്ന കഥാപാത്രമായാണ് നസ്രുദ്ദിന്ഷായെത്തുന്ന്.
അഭിനയത്തിന് നസ്രുദിന്ഷാ മാധ്യമപ്രശംസ പിടിച്ചുപറ്റിയെങ്കിലും ചിത്രത്തിനെതിരെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. പ്രേക്ഷകശ്രദ്ധ നേടിയെങ്കിലും സവിശേഷമായൊന്നും ഈ ചിത്രത്തിലില്ലെന്നാണ് മാധ്യമവിമര്‍ശനം.