നര്‍ഗീസുമായി മാധുരി ദീക്ഷിത്
നര്‍ഗീസുമായി മാധുരി ദീക്ഷിത്
സഞ്ജയ് ലീലാ ബന്‍സാലിയുടെ ദേവദാസിന് ശേഷം മാധുരി ദീക്ഷിത് അഭിനയിക്കുന്ന ചിത്രമാണ് നര്‍ഗീസ്.
വിവാഹത്തിന് ശേഷം അഭിനയരംഗത്ത് നിന്ന് വിട്ടുനിന്ന മാധുരി വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയെങ്കിലും ഏതാനും സിനിമകളില്‍ മാത്രമേ അഭിനയിച്ചുള്ളൂ. ദേവദാസിന് ശേഷം ഒരിടവേള പിന്നിട്ടാണ് മാധുരി അടുത്ത ചിത്രത്തില്‍ അഭിനയിക്കുന്നത്.
ഗാനരചയിതാവ് ജാവേദ് അക്തറും സോയ അക്തറും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് നര്‍ഗീസ്. ഒരു യുവാവും മധ്യവയസിനോടടുക്കുന്ന ഒരു സ്ത്രീയും തമ്മിലുളള പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം.
സെയ്ഫ്അലിഖാനാണ് ചിത്രത്തിലെ നായകന്‍. നേരത്തെ വിവേക് ഒബ്റോയിയെയും കാജലിനെയും നായികാ നായരന്മാരാക്കി ചിത്രമൊരുക്കാനായിരുന്നു ആലോചിച്ചിരുന്നത്. പിന്നീട് താരങ്ങളെ മാറ്റുകയായിരുന്നു.


Click it and Unblock the Notifications