മന്യ ബോളിവുഡിലേക്ക്
മന്യ ബോളിവുഡിലേക്ക്
രംഭക്കും സൗന്ദര്യക്കും ശേഷം തെന്നിന്ത്യയില്‍ നിന്ന് ഒരു നടി കൂടി ബോളിവുഡിലെത്തുന്നു. ചില ചിത്രങ്ങളിലൂടെ മലയാളത്തില്‍ സ്ഥാനം നേടിയ തെലുങ്ക് സിനിമയിലെ മുന്‍നിര നായികമാരിലൊരാളായ മന്യയാണ് ബോളിവുഡിലെത്തുന്നത്.
മന്യക്ക് മുമ്പും ശ്രീവിദ്യക്ക് ശേഷവും രംഭയും സൗന്ദര്യയും മാത്രമാണ് തെന്നിന്ത്യയില്‍ നിന്ന് ബോളിവുഡിലെത്തിയിട്ടുള്ളത്. തെന്നിന്ത്യയില്‍ സൂപ്പര്‍നായികമാരായി മാറിയ പല നടിമാരും ബോളിവുഡില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് തമിഴിലേക്കും തെലുങ്കിലേക്കും എത്തിയതെങ്കില്‍ ഈ നടിമാര്‍ തുടക്കമിട്ടത് തെന്നിന്ത്യന്‍ സിനിമയില്‍ തന്നെയായിരുന്നു.
മന്യ അഭിനയിക്കുന്ന ഹിന്ദി ചിത്രത്തില്‍ ഗോവിന്ദയുടെ സഹോദരീപുത്രന്‍ വിനയകുമാറാണ് നായകനാവുന്നത്. പ്യാര്‍ കരോ ബിന്‍ദാസ് എന്നാണ് ചിത്രത്തിന്റെ പേര്. സനയാദി റെഡ്ഡിയാണ് സംവിധായകന്‍.
തെലുങ്കില്‍ മുന്‍നിര നായികയായ മന്യ ജോക്കറിലൂടെയാണ് മലയാളത്തില്‍ അരങ്ങേറുന്നത്. ആദ്യചിത്രത്തിലൂടെ തന്നെ മലയാളത്തില്‍ ശ്രദ്ധേയയായ മന്യ പിന്നീട് ചില ചിത്രങ്ങളിലും നായികയായി. ചിത്രീകരണം പുരോഗമിച്ചുവരുന്ന സ്വന്തം മാളവിക എന്ന ചിത്രത്തില്‍ നായികയാണ് മന്യ.


Click it and Unblock the Notifications