ബിക്കിനി രംഗത്തില്‍ പ്രിയങ്ക
ബിക്കിനി രംഗത്തില്‍ പ്രിയങ്ക
മേനിയുടെ അഴകളവുകള്‍ കാട്ടുന്നതില്‍ ബോളിവുഡിലെ മുന്‍നിര നായികമാര്‍ തമ്മില്‍ മത്സരത്തിലാണ്. മുമ്പൊക്കെ രണ്ടാം നിര നടിമാരാണ് പ്രേക്ഷകരുടെ ശ്വാസം പിടിച്ചുനിര്‍ത്തുന്ന നതാപ്രദര്‍ശനം നടത്തിയിരുന്നെങ്കില്‍ ഇപ്പോള്‍ ബോളിവുഡില്‍ മുന്‍നിര, പിന്‍നിര എന്ന വ്യത്യാസമൊന്നും അക്കാര്യത്തിലില്ല.
മല്ലികാ ഷെരാവത്തിനെ വെല്ലുന്ന മേനീ പ്രദര്‍ശനത്തിന് ഇന്ന് ബോളിവുഡിലെ ഒന്നാം നിര നടിമാര്‍ ഒരുക്കമാണ്. അതൊരു പ്രതിഛായാ മാറ്റത്തിന്റെ ഭാഗമായി അവര്‍ കരുതുന്നു. ഋതുപര്‍ണഘോഷ് ചിത്രത്തില്‍ കിടപ്പറ രംഗങ്ങളില്‍ പോലും അഭിനയിക്കാന്‍ ഐശ്വര്യറായി മടി കാണിച്ചില്ലല്ലോ.
മേനീ പ്രദര്‍ശനത്തിന്റെ പേരില്‍ ഏറ്റവുമൊടുവില്‍ ബോളിവുഡില്‍ വാര്‍ത്തയുണ്ടാക്കിയിരിക്കുന്നത് പ്രിയങ്കാ ചോപ്രയാണ്. ക്രിഷിന്റെ അത്ഭുതവിജയത്തിനു ശേഷം താരമൂല്യത്തില്‍ ഏറെ മുന്നോട്ടുപോയിക്കഴിഞ്ഞ പ്രിയങ്ക ഡോണ്‍ എന്ന പഴയകാല ഹിറ്റ് ചിത്രത്തിന്റെ റീമേക്കില്‍ ബിക്കിനി ധരിച്ച് പ്രത്യക്ഷപ്പെടുന്നു!
1978ല്‍ പുറത്തിറങ്ങിയ ഡോണില്‍ സീനത്ത് അമന്‍ ബിക്കിനിയില്‍ പ്രത്യക്ഷപ്പെട്ട രംഗം പുന:സൃഷ്ടിക്കാനുള്ള ദൗത്യമാണ് പ്രിയങ്കക്ക് ലഭിച്ചിരിക്കുന്നത്. ബിക്കിനി രംഗത്തില്‍ അഭിനയിക്കുന്നത് പ്രിയങ്കയെ സംബന്ധിച്ചിടത്തോളം പുതിയ കാര്യമൊന്നുമല്ല. ആന്ദാസ്, അയിത്തരാസ് പോലുള്ള ചിത്രങ്ങളില്‍ പ്രിയങ്കയുടെ ബിക്കിനി രംഗങ്ങള്‍ പ്രേക്ഷകരുടെ സിരകളെ ചൂടുപിടിപ്പിച്ചിട്ടുണ്ട്.
പക്ഷേ ബോളിവുഡിലെ എക്കാലത്തെയും ഗ്ലാമര്‍ നടിമാരില്‍ മുമ്പന്തിയില്‍ നില്‍ക്കുന്ന സീനത്ത് അമനെ വെല്ലാന്‍ പ്രിയങ്കക്ക് കഴിയുമോയെന്നതാണ് ചോദ്യം. ഫര്‍ഹാന്‍ അക്തര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബിക്കിനി ധരിച്ചെത്തുന്ന പ്രിയങ്ക പ്രേക്ഷകരെ എത്രത്തോളം ഹരം പിടിപ്പിക്കുമെന്ന ചോദ്യം ഡോണിനെ ഇതിനകം വാര്‍ത്താമധ്യത്തില്‍ പ്രതിഷ്ഠിച്ചുകഴിഞ്ഞു.


Click it and Unblock the Notifications