കാജോളിന്റെ മൂന്നാം വരവ്
കാജോളിന്റെ മൂന്നാം വരവ്
കഭീ ഖുശീ കഭീ ഖമിന് ശേഷം അഭിനയരംഗത്തു നിന്നും വിട്ടുനിന്ന കജോള്‍ ബോളിവുഡില്‍ തിരിച്ചെത്തുന്നു. അമിതാഭ് ബച്ചനോടൊപ്പം ഏറെ അഭിനയസാധ്യതയുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിച്ചാണ് കജോള്‍ ബോളിവുഡിലേക്ക് മൂന്നാം വരവ് നടത്തുന്നത്.
വിവാഹജീവിതത്തിന് ശേഷം കജോള്‍ അഭിനയജീവീതത്തിലേക്ക് തിരിച്ചുവരവ് നടത്തിയിരുന്നെങ്കിലും രണ്ടാം വരവ് വിജയമായില്ല. ഇതോടെ വീണ്ടും സിനിമകളില്‍ നിന്ന് വിട്ടുനിന്ന കജോള്‍ മൂന്നാം വരവാണ് ഇപ്പോള്‍ നടത്തുന്ന്.
രവി ചോപ്ര സംവിധാനം ചെയ്യുന്ന ബബൂല്‍ എന്ന ചിത്രമാണ് കജോളിന്റെ അഭിനയജീവിതത്തിലെ മൂന്നാം ഘട്ടത്തിന് നാന്ദി കുറിക്കുന്നത്. അമ്മായിയച്ഛനും മരുമകളുമായാണ് അമിതാഭ് ബച്ചനും കജോളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. കഭീ ഖുശീ കഭീ ഖമിലും കജോളും ബച്ചനും അമ്മായിഅച്ഛനും മരുമകളുമായാണ് വേഷമിട്ടത്. ഹേമമാലിനിയാണ് ബച്ചന്റെ ഭാര്യയായി അഭിനയിക്കുന്നത്.
സല്‍മാന്‍ഖാനായിരിക്കും ബബൂലിലെ കജോളിന്റെ നായകന്‍. ബച്ചന്റെ മകനായി അഭിനയിപ്പിക്കാനാണ് രവി ചോപ്ര ആലോചിക്കുന്നത്. ഒടുവിലത്തെ ചിത്രമായ കഭീ ഖുശീ കഭീ ഖം ഉള്‍പ്പെടെ ഒട്ടേറെ ചിത്രങ്ങളില്‍ ഷാരൂഖ്ഖാനോടൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും കജോള്‍ സല്‍മാന്‍ഖാനോടൊപ്പം ഏറെ ചിത്രങ്ങള്‍ ചെയ്തിട്ടില്ല.


Click it and Unblock the Notifications