രണ്‍ഭീറിന് ദീപികയോട് പ്രണയം തന്നെ
ഗോസിപ്പുകള്‍ക്കും അപവാദകഥകള്‍ക്കും ഒടുവില്‍ രണ്‍ഭീര്‍ കപൂര്‍ മനസ് തുറയ്ക്കുന്നു- തനിക്ക് ദീപികാ പദുകോണിന് പ്രണയം തന്നെ. ആസ്ത്രേല്യയില്‍ വച്ച് ചിത്രീകരിച്ച പുതിയ ചിത്രത്തിന്റെ സെറ്റില് വച്ചാണത്രെ ഇരുവരും പ്രണയബദ്ധരായത്.
മുന്‍ കാമുകന്‍ രണ്‍ഭീറിനെ ദീപിക വിട്ടെന്നും പുതിയ കാമുകന്‍മാരുടെ ലിസ്റ്റില്‍ ക്രിക്കറ്റ് താരങ്ങളായ മഹേന്ദ്ര സിംഗ് ധോണി, യുവരാജ് സിംഗ് എന്നിവരാണുള്ളതെന്നുമുള്ള കഥകള്‍ക്കു പിന്നാലെയായിരുന്നു മുന്‍ കാമുകനുമായി ദീപിക വീണ്ടും അടുത്തുവെന്ന വാര്‍ത്ത പരയ്ക്കുന്നത്. ഇരുവരെയും പൊതുപരിപാടികളില്‍ ഒന്നിച്ചു കാണുക കൂടി ചെയ്തതോടെ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മാത്രം ബോളിവുഡിലെത്തിയ ഈ താരങ്ങളുടെ പ്രണയകഥയ്ക്ക് ചിറകുവച്ചു. ഇപ്പോള്‍ രണ്‍ഭീര്‍ മനസ് തുറന്നതോടെ ചോദ്യങ്ങള്‍ക്കു വിരാമമായി.
അടുത്തൊന്നും തങ്ങള്‍ വിവാഹിതരാവില്ലെന്നും ഇപ്പോള്‍ കരിയറില്‍ ശ്രദ്ധിയ്ക്കാനാണ് ഇരുവരും ഉദ്ദേശിക്കുന്നതെന്നും രണ്‍ഭീര് വ്യക്തമാക്കി. ബോളിവുഡിലെ മറ്റൊരു ജോഡി ഇണക്കുരുവികളായി ഇനിയും കുറേക്കാലം കൂടി ഇവര്‍ പാറി നടക്കുമെന്ന് ചുരുക്കം.
ഇരുവരും ഒന്നിച്ച് സിനിമകളില്‍ അഭിനയിക്കാനും പദ്ധതിയൊന്നുമില്ലെന്ന് രണ്‍ഭീര്‍ പറഞ്ഞു.
നേരത്തെ ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നെങ്കിലും രണ്‍ഭീറിന്റെ അച്ഛനമ്മമാരെ ഇഷ്ടം സമ്പാദിക്കാന്‍ ദീപികയ്ക്ക് കഴിയാഞ്ഞതുകൊണ്ടാണത്രെ ആ ബന്ധത്തിന് ഒരു ഇടവേളയുണ്ടായത്. അതേ സമയം ദീപികയെ തനിക്ക് പെരുത്തിഷ്ടമാണെന്ന് യുവരാജ് സിംഗിന്റെ അമ്മ പറഞ്ഞിരുന്നു. എന്നിട്ടും യുവരാജുമായി ദിപീക പിരിഞ്ഞു. രണ്‍ഭീറിന്റെ അച്ഛനമ്മമാരുടെ ഇഷ്ടമിനിയെങ്കിലും സമ്പാദിക്കാനാവുമോയെന്ന് ഉറപ്പൊന്നുമില്ലെങ്കിലും ഈ ചോക്ലേറ്റ് കാമുകന്‍ തന്നെ മതി തനിക്കെന്ന തീരുമാനത്തിലാണ് ദിപീക.


Click it and Unblock the Notifications











