ബോളിവുഡില്‍ താരദന്പതിമാരുടെ പോരാട്ടം
ഇന്ത്യയിലെ ഏറ്റവും പ്രശസ്‌തരായ താരദമ്പതികളായ അഭിഷേക്-ഐശ്വര്യയും ബച്ചന്‍മാര്‍ സീതാരാമന്മാരുടെ വേഷത്തിലെത്തുന്നു.
രാമായണ കഥയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് മണിരത്‌നം ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് അഭിനവ സീതാരാമന്മാരായി ഇരുവരും വേഷമിടുന്നത്.
മണി തന്നെ സംവിധാനം ചെയ്‌ത ഗുരുവിലെ ഭാര്യ ഭര്‍ത്താക്കന്മാരായുള്ള ഇരുവരുടെയും പ്രകടനം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.
രാമായണത്തില്‍ രാമന്റെ സുഹൃത്തായെത്തുന്ന വേഷം അവതരിപ്പിയ്‌ക്കാന്‍ ഗോവിന്ദയെയാണ് തീരുമാനിച്ചിരിയ്‌ക്കുന്നത്. ഗോവിന്ദയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ഈ വാര്‍ത്ത സ്ഥീരികരിച്ചിട്ടുണ്ട്.
ഇതാദ്യമായല്ല മണിരത്‌നം ഇതിഹാസത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ചിത്രങ്ങള്‍ നിര്‍മ്മിയ്‌ക്കുന്നത്. മമ്മൂട്ടിയും രജനിയും നായകന്മാരെത്തിയ ദളപതി മഹാഭാരത്തിലെ കര്‍ണകഥയെ ആസ്‌പദമാക്കി ഒരുക്കിയ സിനിമയായിരുന്നു.
ഇതിനിടെ ബോളിവുഡിലെ മറ്റൊരു വമ്പനായ രാജ് കുമാര്‍ സന്തോഷി മറ്റൊരു താരദമ്പതികളെ വെച്ച് യഥാര്‍ത്ഥ രാമായണ കഥ വെള്ളിത്തിരയിലെത്തിയ്‌ക്കാനുള്ള ഒരുക്കത്തിലാണ്.
അജയ്-കാജല്‍ ജോഡികളാണ് സന്തോഷിയുടെ രാമായണത്തില്‍ സീതാരാമന്മാരായി വേഷമിടാന്‍ ഒരുങ്ങുന്നത്. ഏത് താര ദന്പതികളാണ് സീതാരാമന്മാരായി തിളങ്ങുകയെന്ന ആകാംക്ഷയിലാണിപ്പോള്‍ ബോളിവുഡ്.


Click it and Unblock the Notifications