»   » പ്രിയദര്‍ശന്‍ ചിത്രത്തില്‍ ജൂനിയര്‍ ബച്ചന്‍

പ്രിയദര്‍ശന്‍ ചിത്രത്തില്‍ ജൂനിയര്‍ ബച്ചന്‍

Posted By:
Subscribe to Filmibeat Malayalam
Abhishek Bachchan
വര്‍ഷങ്ങള്‍ക്കുശേഷം ബോളിവുഡ്ഡില്‍ നിന്നും വന്ന് മലയാളത്തില്‍ അറബിയും ഒട്ടകവും ചെയ്ത പ്രിയദര്‍ശന്‍ വീണ്ടും തിരിച്ചുപോകുന്നത് ഒരു വമ്പന്‍ ചിത്രം ഒരുക്കാനാണ്‌.

അഭിഷേക് ബച്ചനാണ് ചിത്രത്തിലെ നായകന്‍. നായിക ദീപിക പദുക്കോണും. നായികയുമായെത്തുന്നു.അറബിയും ഒട്ടകവും ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ബോളിവുഡില്‍ പ്രിയദര്‍ശന്‍ മാസ്‌റര്‍ ഡയറക്ടര്‍ തന്നെ.മലയാളത്തിലെ സൂപ്പര്‍ഹിറ്റ് മേക്കര്‍ക്ക് ഹിന്ദി തന്നെയാണ് നല്ലത്.

മലയാളത്തില്‍ വര്‍ഷങ്ങള്‍ക്കുശേഷവും പഴയ പാറ്റേണില്‍ ചെയ്ത അറബിയെ ജനങ്ങള്‍ നിഷ്‌കരുണം കൈയ്യൊഴിഞ്ഞു. സൂപ്പര്‍സ്റ്റാറും സൂപ്പര്‍ഡയറക്ടറും ഒന്നിച്ചതുകൊണ്ട് മാത്രം മലയാളി പ്രേക്ഷകര്‍ അംഗീകരിച്ചുതരണമെന്നില്ല.കാമ്പുള്ള പ്രമേയവും അവതരണരീതിയുമൊക്കെയാണ് മലയാളിക്കു ഇപ്പോള്‍ പഥ്യം.

ജൂലായില്‍ ചിത്രീകരണം ആരംഭിക്കുന്ന പ്രിയദര്‍ശന്റെ ജൂനിയര്‍ ബച്ചന്‍ ചിത്രം നര്‍മ്മത്തില്‍ പൊതിഞ്ഞ പ്രണയകഥയാണ് പറയുന്നത്. ശ്രീ അഷ്ടവിനായക സിനി വിഷന്‍ ലിമിറ്റഡാണ് ചിത്രം നിര്‍മ്മിക്കുന്നത്. വര്‍ഷങ്ങളായി പ്രിയദര്‍ശന്‍ മനസ്സില്‍ കൊണ്ടുനടക്കുന്ന ആഗ്രഹമാണ് അഭിഷേകുമൊന്നിച്ച് ഒരു സിനിമ.

ഇപ്പോള്‍ അതിന് സമയവും സന്ദര്‍ഭവും ഒത്തു വന്നിരിക്കയാണ്. മലയാളത്തിന്റെ ഒന്നാം നമ്പര്‍ സംവിധായകന്റെ ബോളിവുഡ് സംരംഭങ്ങള്‍ ഏറെയും സൂപ്പര്‍ഹിറ്റുകളാണ്. മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ട ഹ്യൂമര്‍ ടച്ചുള്ള സ്വന്തം സിനിമകളും മറ്റ് സിനിമകളുമാണ് ഇതിനുമുന്‍പ് പ്രിയന്‍ ഹിന്ദിയില്‍ പരീക്ഷിച്ചത്. മേരിക്കുണ്ടൊരു കുഞ്ഞാടും ഉടന്‍ ബോളിവുഡ്ഡില്‍ പ്രത്യക്ഷപ്പെടും.

English summary
Abhishek Bachchan and Deepika Padukone are going to pair for the second time. They were seen together in Ashutosh Gowariker’s ‘Khelein Hum Ji Jaan Se’.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam