ശ്രീദേവി തിരിച്ചെത്തുന്നു

അഭിനയ ജീവിതത്തിലുണ്ടായ നീണ്ട ഇടവേള തന്റെ പ്രകടനത്തെ ഒരു തരത്തിലും ബാധിയ്ക്കില്ലെന്ന ആത്മവിശ്വാസത്തിലാണ് ശ്രീദേവി. മുന്‍പ് യാഷ് ചോപ്ര വീര്‍ സാറ എന്ന ചിത്രത്തിലേയ്ക്ക് ക്ഷണിച്ചിരുന്നുവെങ്കിലും ശ്രീദേവി അതു നിരസിച്ചിരുന്നു.
ശ്രീദേവിയുടെ ടാലന്റില്‍ നല്ല വിശ്വാസമുണ്ടെങ്കിലും ഭര്‍ത്താവ് ബോണി കപൂറിന് ചെറിയ ടെന്‍ഷനുണ്ട്. എന്നാല്‍ ഈ അടുത്ത് ടൊറോന്റൊയില്‍ ഗ്ലോബല്‍ അവാര്‍ഡ് ഫങ്ഷനു പോയപ്പോള്‍ ശ്രീദേവിയുടെ അഭിനയത്തെക്കുറിച്ച് ആളുകള്‍ നിര്‍ത്താതെ പുകഴ്ത്തുന്നതു കേട്ടു.
ഇപ്പോഴും ആളുകള്‍ ശ്രീയുടെ കഥാപാത്രത്തെ മനസ്സില്‍ കൊണ്ടു നടക്കുന്നു. ഇത് ശ്രീദേവിയുടെ അഭിനയ മികവിനു അടിവരയിടുന്നുവെന്നാണ് ബോണി കപൂറിന്റെ അഭിപ്രായം.


Click it and Unblock the Notifications