കത്രീനയ്‌ക്കൊപ്പം അഭി അഭിനയിക്കരുത്: ഐശ്വര്യ

അബ്ബാസ് മസ്താന്റെ ഇറ്റാലിയന്‍ ജോബ് ന്നെ ചിത്രത്തില്‍ അഭിഷേകിന്റെ നായികയാവാനില്ലെന്ന് കത്രീന തുറന്നടിച്ചിരുന്നു. ഇതുതന്നെയാണ് ഐശ്വര്യയെ ചൊടിപ്പിച്ചത്.
തന്റെ ഭര്‍ത്താവിനെ വേണ്ടാത്തവരെ അദ്ദേഹത്തിനും വേണ്ട എന്ന നിലപാട് മതിയെന്നാണ് ഐശ്വര്യ അഭിഷേകിനോട് പറഞ്ഞതെന്നാണ് സൂചന്.
ഡേറ്റ് ഇല്ലെന്ന കാരണമാണ് കത്രീന പറഞ്ഞതെങ്കിലും അഭിഷേകിന്റെ നായിക ആകാനുള്ള മടിയാണ് കത്രീനയുടെ മനംമാറ്റത്തിന് പിന്നിലെന്നാണ് ബോളിവുഡിലെ സംസാരം.
ദോസ്താന 2 എന്ന ചിത്രത്തില്‍ അഭിഷേകിനെയും, കത്രീനയെയുമാണ് നായികാ നായകന്മാരായി തീരുമാനിച്ചിരിക്കുന്നത്. ഭാര്യയുടെ വാക്കുകേട്ട് ഇനി അഭിഷേക് ഈ ചിത്രത്തില്‍ നിന്നും പിന്മാറുമോയെന്ന് കണ്ടുതന്നെ അറിയണം.


Click it and Unblock the Notifications