»   » വിമര്‍ശകര്‍ക്ക് മുന്നില്‍ തലകുനിയ്ക്കില്ല: അസിന്‍

വിമര്‍ശകര്‍ക്ക് മുന്നില്‍ തലകുനിയ്ക്കില്ല: അസിന്‍

Posted By:
Subscribe to Filmibeat Malayalam
Asin
ബോളിവുഡ് സുന്ദരി അസിന്‍ തോട്ടുങ്കല്‍ ഒരിക്കലും വിമര്‍ശനങ്ങളില്‍ നിന്ന് ഒളിച്ചോടാറില്ല. തനിയ്‌ക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്കെതിരെ എന്നും ശക്തമായി രംഗത്തു വന്നിരുന്നു അവര്‍. റെഡി എന്ന ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പ് ഉയര്‍ന്നു വന്ന ആരോപണങ്ങളില്‍ താന്‍ തളര്‍ന്നില്ലെന്ന് അസിന്‍ പറയുന്നു

ആരോപണങ്ങളെ കുറിച്ചോര്‍ത്ത് ഞാന്‍ വിഷമിക്കാറില്ല. അഭിനന്ദനങ്ങള്‍ കേട്ട് അഹങ്കരിക്കാറില്ല. അതുപോലെ തന്നെ വിമര്‍ശകര്‍ക്ക് മുന്നില്‍ തലകുനിയ്ക്കാറുമില്ല. ഞാന്‍ എന്റെ ജോലിയില്‍ മാത്രം ശ്രദ്ധിക്കുന്നു-അസിന്‍ പറയുന്നു.

പ്രേക്ഷകര്‍ തന്നില്‍ നിന്ന് ചിലത് പ്രതീക്ഷിയ്ക്കുന്നു. അവരെ നിരാശരാക്കാതിരിയ്ക്കുക എന്നത് തന്റെ കടമയാണ്. ഒരു ജോലിയില്‍ ഏര്‍പ്പെടുമ്പോള്‍ 100 ശതമാനം ആത്മാര്‍ഥതയോടെ അത് പൂര്‍ത്തിയാക്കാന്‍ താന്‍ ശ്രദ്ധിക്കാറുണ്ട്. അങ്ങനെ ചെയ്താല്‍ പിന്നീട് നിരാശപ്പെടേണ്ടി വരില്ലെന്നും അസിന്‍.

English summary
Actress Asin knows about the deluge of criticism that hit her when Ready was about to release but she says that she chose to keep quiet. “I haven’t let any praise to go into my head and at the same time, I didn’t let any criticism bog me down. You should never let your work get affected by anything,” she says.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam