»   » ഡേര്‍ട്ടി പിക്ചര്‍ സില്‍ക്കിന്റെ ജന്മദിനത്തിന്‌

ഡേര്‍ട്ടി പിക്ചര്‍ സില്‍ക്കിന്റെ ജന്മദിനത്തിന്‌

Posted By:
Subscribe to Filmibeat Malayalam
vidya balan
തെന്നിന്ത്യന്‍ മാദകതാരം സില്‍ക്ക് സ്മിതയുടെ ജീവിതത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ഡേര്‍ട്ടി പിക്ചര്‍ എന്ന ചിത്രം സില്‍ക്ക് സ്മിതയുടെ ജന്മദിനമായ ഡിസംബര്‍ 2ന് തീയേറ്ററുകളിലെത്തുന്നു.

ചിത്രത്തില്‍ വിദ്യാബാലനാണ് സില്‍ക്ക് സ്മിതയായി വേഷമിട്ടിരിക്കുന്നത്. സില്‍ക്ക് സ്മിതയെ വെള്ളിത്തിരയിലെത്തിക്കാന്‍ വിദ്യ ഗ്ലാമറിന്റെ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇമ്രാന്‍ ഹഷ്മിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

വിജയലക്ഷ്മി എന്ന ദരിദ്ര പെണ്‍കുട്ടി സിനിമാ മോഹം കൊണ്ട് ചെന്നൈയിലെത്തുന്നു. ചുരുങ്ങിയ കാലം കൊണ്ട് വെള്ളിത്തിരയിലെ സില്‍ക്ക് സ്മിതയായി മാറാന്‍ അവള്‍ക്കു കഴിഞ്ഞു. പുറം ലോകം കാണാതെ പോയ സില്‍ക്കിന്റെ ജീവിതമാണ് ഡേര്‍ട്ടി പിക്ചര്‍ വെള്ളിത്തിരയിലെത്തിക്കുന്നത്.

ഏതായാലും ചിത്രത്തിലെ വിദ്യയുടെ പ്രകടനം തങ്ങളെ നിരാശപ്പെടുത്തില്ലെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

English summary
Balaji Motion Pictures' The Dirty Picture will release on 02 December, 2011. The release is being timed with Silk Smitha's birthday, which is being essayed by Vidya Balan in the movie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam