സല്‍മാന്‍ റൊമാന്റിക്‌ അല്ലെന്ന്‌ കത്രീന!!
സല്മാനെ കണ്ടാല് അദ്ദേഹം പരുക്കനാണെന്നും ഒട്ടും റൊമാന്റിക്കല്ലെന്നും തോന്നുമോ എന്നാല് സംഗതി ശരിയാണ്, സല്മാന് പരുക്കനാണ്. പറയുന്നത് മറ്റാരുമല്ല സല്മാന്റെ ഹൃദയഭാജനം കത്രീന തന്നെ.
കത്രീന ഇത്തരത്തില് അഭിപ്രായപ്പെട്ടതോടെ നാലു വര്ഷമായുള്ള ഈ പ്രണയത്തിനും ഇളക്കം തട്ടിത്തുടങ്ങിയെന്നാണ് ബോളിവുഡിലെ സംസാരം. സുഭാഷ് ഗയ് യുടെ പുതിയ ചിത്രമായ യുവരാജിന്റെ ചിത്രീകരണ വേളയിലാണ് സല്മാന്റെ പെരുമാറ്റം കത്രീനയെ ചൊടിപ്പിച്ചത്. യുവരാജില് ഇരുവരും പ്രണയ ജോഡികളായാണ് അഭിനയിക്കുന്നത്
ഒട്ടും റൊമാന്റിക്കാവാന് കഴിയാത്ത സല്മാന്റെ മസിലുപിടുത്തം തനിക്കിഷ്ടമല്ലെന്നും കത്രീന വ്യക്തമാക്കിക്കഴിഞ്ഞു. ഷൂട്ടിങ് സമയത്ത് മുഴുവന് സല്മാന് കാമറയിലാണ് ശ്രദ്ധിച്ചതെന്നും ഒരിക്കല്പ്പോലും തന്നെയൊന്ന് ശ്രദ്ധിച്ചില്ലെന്നുമാണ് കത്രീനയുടെ പരിഭവം.
അഭിനയിക്കുമ്പോള് മാത്രമല്ല സാധാരണ ജീവിതത്തിലും സല്മാന് ഇങ്ങനെയാണത്രേ. ഒരുമിച്ച് പുറത്തുപോകാനോ ഭക്ഷണം കഴിയ്ക്കാനോ ഒന്നും സല്മാന് താല്പര്യമില്ല.
കൂടെ അഭിനയിച്ചട്ടുള്ളവരില് അക്ഷയ് കുമാറാണ് ഏറ്റവും റൊമാന്റിക് എന്നാണ് നടി പറയുന്നത്. അക്ഷയ്ക്കൊപ്പം അഭിനയിക്കുമ്പോള് വളരെ ഉത്സാഹം തോന്നാറുണ്ടെന്നും കത്രീന പറയുന്നു.
ബന്ധപ്പെട്ട വാര്ത്തകള്


Click it and Unblock the Notifications