കത്രീന സെക്‌സിയസ്‌റ്റ് ഗേള്‍
ലോകത്തിലെ ഏറ്റവും സെക്‌സിയായ വനിതയാരെന്ന ചോദ്യത്തിനുത്തരം തേടി ഇന്ത്യന്‍ പുരുഷന്മാര്‍ മറ്റെങ്ങും പോയില്ല.
ബോളിവുഡിന്റെ രോമാഞ്ചമായ കത്രീനയെയാണ് അവര്‍ തങ്ങളുടെ സെക്‌സിയസ്‌റ്റ് ഗേളായി തിരഞ്ഞെടുത്തത്.
ബ്രിട്ടനില്‍ നിന്നും പ്രസിദ്ധീകരിയ്‌ക്കുന്ന ഫോര്‍ഹിം (എഫ്‌എച്ച്‌എം) മാഗസിന്‍ നടത്തിയ ഓണ്‍ലൈന്‍ വോട്ടെടുപ്പിലാണ് ലോകത്ത് ജീവിച്ചിരിയ്‌ക്കുന്നവരില്‍ ഏറ്റവും ലൈംഗികാര്‍ഷണമുള്ള സ്‌ത്രീകളുടെ പട്ടികയില്‍ കത്രീന ഒന്നാമതെത്തിയത്.
ക്യാറ്റ്‌സ് എന്ന് ഓമനപ്പേരുള്ള കത്രീന പിന്തള്ളിയത് നിസ്സാരക്കാരെയല്ല. ഹോളിവുഡ് താരമായ ആഞ്‌ജലീന ഷൊലി, സ്‌കാര്‍ലറ്റ് ജൊഹാന്‍സണ്‍, പോപ് താരം മഡോണ എന്നിവരെ പിന്നിലാക്കിയാണ് കത്രീന നൂറ് സ്‌ത്രീകളുടെ പട്ടികയില്‍ ഒന്നാമതെത്തിയത്.
ട്രാന്‍സ്‌ഫോര്‍മേഴ്‌സ് സിനിമയിലെ നായികയായ മോര്‍ഗന്‍ ഫോക്‌സാണ് പട്ടികയിലെ രണ്ടാമതായി ഇടം കണ്ടെത്തിയിരിക്കുന്നത്.
കത്രീനയ്‌ക്കു പുറമെ കരീന കപൂര്‍, ദീപിക പദുകോണ്‍, ബിപാഷ ബസു, തുടങ്ങിയവര്‍ മൂന്നു മുതല്‍ അഞ്ചു വരെയുള്ള സ്ഥാനങ്ങളില്‍ ഇടം പിടിച്ചിട്ടുണ്ട്.
ആദ്യമായാണ് എഫ്‌എച്ച്‌എം മാഗസിന്‍ സെക്‌സിയസ്റ്റ് ഗേളിനെ തിരഞ്ഞെടുക്കുന്ന സര്‍വെ ഇന്ത്യയില്‍ സംഘടിപ്പിയ്‌ക്കുന്നത്.
സര്‍വെ ഫല തനിയ്‌ക്ക് ആഹ്ലാദം പകരുന്നുവെന്നും ഇത്രയധികം പേര്‍ തനിയ്‌ക്ക് വേണ്ടി വോട്ട് ചെയ്യാന്‍ സമയം കണ്ടെത്തിയതു തന്നെ വലിയ കാര്യമായി കരുതുന്നുവെന്നാണ് സര്‍വെ ഫലത്തെക്കുറിച്ചുള്ള കത്രീനയുടെ പ്രതികരണം.


Click it and Unblock the Notifications