twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മണിരത്നത്തിന്റെ രാവണന് ?

    By Super
    |

    അഭിഷേക് ബച്ചന്‍, ഐശ്വര്യാറായി എന്നിവര്‍ മുഖ്യവേഷങ്ങളിലെത്തുന്ന പുതിയ മണിരത്നം ചിത്രത്തിന്റെ ആകെ ചെലവ് 120 കോടി രൂപയാണത്രേ! ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളില്‍ ഒരേ സമയം നിര്‍മ്മിക്കുന്ന ചിത്രത്തില്‍ വില്ലനാകുന്നത് തമിഴ് നടന്‍ കാര്‍ത്തിക്. രാമായണ കഥ പുതിയ കാലഘട്ടത്തിന്റെ പശ്ചാത്തലത്തില്‍ പറയാന്‍ ശ്രമിക്കുകയാണ് സംവിധായകനെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.

    ഹിന്ദിയില്‍ രാവണ എന്നാണത്രേ ചിത്രത്തിന്റെ പേര്. തമിഴിലും തെലുങ്കിലും അശോകവനമെന്നും.

    ഹിന്ദിയില്‍ മാത്രമാണ് അഭിഷേക് നായകന്‍. തമിഴ് തെലുങ്ക് പതിപ്പുകളില്‍ വിക്രം നായകവേഷത്തിലെത്തും. മൂന്നു ഭാഷയിലും നായിക ഐശ്വര്യ തന്നെ. ഹിന്ദി നടന്‍ ഗോവിന്ദയും നടി പ്രിയാമണിയും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

    ഇന്ത്യയിലെ ഏറ്റവും മികച്ച ഷോമാന്‍ എന്ന് ഖ്യാതികേട്ട മണിരത്നത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനമില്ല. സിനിമ കണ്ട് കാര്യങ്ങള്‍ മനസിലാക്കിയാല്‍ മതിയെന്നാണ് അദ്ദേഹവും നിശ്ചയിച്ചിട്ടുളളത്. അതിനാല്‍ പുറത്തു പരക്കുന്ന അഭ്യൂഹങ്ങളില്‍ ഏത് ശരിയെന്ന് തീര്‍ത്തു പറയാന്‍ ആര്‍ക്കും കഴിയില്ല.

    ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ പ്രിഥ്വിരാജ് അവതരിപ്പിക്കുന്നു. മണിരത്നം ചിത്രത്തില്‍ നായകനായി പ്രിഥ്വിരാജ് അഭിനയിക്കുന്നുവെന്ന വാര്‍ത്ത ശരിയല്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അഭിഷേക് ബച്ചന്‍ നായകനാകുന്ന ചിത്രത്തിലാണ് താന്‍ അഭിനയിക്കുന്നതെന്ന് പ്രിഥ്വിയും ആരോടും പറഞ്ഞിട്ടില്ല. നല്ല വേഷമാണെന്നു മാത്രമേ പ്രിഥ്വി വെളിപ്പെടുത്തിയിട്ടുളളൂ.

    അഭിഷേകും ഐശ്വര്യയും ഒന്നിച്ചഭിനയിച്ച ഗുരു എന്ന മണിരത്നം ചിത്രത്തില്‍ അംബാനിമാരുടെ കഥയാണ് പറഞ്ഞത്. പക്ഷേ, പടം പൊളിഞ്ഞുപോയി.

    ആതിരപ്പളളിയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു കഴിഞ്ഞു. കാട്ടിനുളളില്‍ തയ്യാറാക്കിയ പടുകൂറ്റന്‍ സെറ്റില്‍ സംഘട്ടന രംഗങ്ങളാത്രേ ചിത്രീകരിക്കുന്നത്. സെറ്റിനുളളിലേയ്ക്ക് ആര്‍ക്കും പ്രവേശനമില്ല.

    ഒക്ടോബര്‍ 10ന് ഐശ്വര്യയും അഭിഷേകും സെറ്റിലെത്തുമെന്നും വാര്‍ത്തയുണ്ട്. മണിരത്നത്തിന്റെ പ്രിയപ്പെട്ട ഛായാഗ്രാഹകനായ ശ്രീറാമാണ് ദൃശ്യങ്ങള്‍ പകര്‍ത്തുന്നത്. സംഗീതം എ ആര്‍ റഹ്മാന്‍.

    മണിരത്നത്തിന്റെ ഇരുവര്‍ എന്ന ചിത്രത്തിലും നായിക ഐശ്വര്യാ റായി ആയിരുന്നു. മോഹന്‍ലാലാണ് ഈ ചിത്രത്തിലെ നായക വേഷം അവതരിപ്പിച്ചത്.

    റോജ, ബോംബെ എന്നീ ചിത്രങ്ങള്‍ക്കു ശേഷം വന്‍ വ്യാപാര വിജയമായ ചിത്രങ്ങളൊന്നും മണിരത്നം ചെയ്തിട്ടില്ല. അലൈപായുതേ, കന്നത്തില്‍ മുത്തമിട്ടാന്‍ എന്നീ ചിത്രങ്ങള്‍ നിരൂപക ശ്രദ്ധ നേടിയെങ്കിലും പ്രേക്ഷക പ്രീതി ഒഴിഞ്ഞു നിന്നു. വന്‍ ബജറ്റില്‍ മൂന്നു ഭാഷകളില്‍ നിര്‍മ്മിക്കുന്ന ചിത്രം ഏറെക്കാലമായി മണിരത്നം നേരിടുന്ന ബോക്സോഫീസ് വരള്‍ച്ചയ്ക്ക് പ്രതിവിധിയാകുമെന്നാണ് സിനിമാ വൃത്തങ്ങളും പ്രേക്ഷകരും പ്രതീക്ഷിക്കുന്നത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X