»   » കൂട്ടുകുടുംബത്തോട് ഇണങ്ങാതെ മനീഷ

കൂട്ടുകുടുംബത്തോട് ഇണങ്ങാതെ മനീഷ

Posted By:
Subscribe to Filmibeat Malayalam
Manisha and Samrat
നേപ്പാളി സുന്ദരി മനീഷ കൊയ്‌രാളയുടെ ദാമ്പത്യം തകര്‍ച്ചയിലാണെന്ന് ഈയിടെ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഭര്‍ത്താവ് സാമ്രാട്ട് ദഹാലില്‍ നിന്നും വിവാഹമോചനം നേടാന്‍ ഒരുങ്ങുകയാണെന്ന് ട്വീറ്റ് ചെയ്തതിലൂടെ മനീഷ തന്നെയാണ് ഇത്തരമൊരു അഭ്യൂഹത്തിന് വഴിയൊരുക്കിയത്.

അധികം വൈകാതെ മനീഷ തന്നെ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും ഭര്‍ത്താവുമായി പ്രശ്‌നങ്ങളില്ലെന്ന് വ്യക്തമാക്കുകയും ചെയ്തുവെങ്കിലും ഇരുവര്‍ക്കുമിടയില്‍ എന്തോ പുകയുന്നുണ്ടെന്ന് നാട്ടുകാര്‍ക്ക് തോന്നിയിരുന്നു. എന്തായാലും താരത്തെ അലട്ടുന്ന പ്രശ്‌നത്തെക്കുറിച്ചുള്ള സൂചനകള്‍ പതുക്കെ പുറത്തുവരികയാണ്.

സാമ്രാട്ടിന്റെ കൂട്ടുകുടുംബമാണ് മനീഷയ്ക്ക് തലവേദനയായിരിക്കുന്നത്. നടിയോട് അടുത്തവൃത്തങ്ങള്‍ തന്നെയാണ് ഇത് സൂചിപ്പിയ്ക്കുന്നത്.

ഭര്‍ത്താവുമായി കാര്യമായ പ്രശ്നങ്ങളൊന്നുമില്ലെങ്കിലും കൂട്ടുകുടുംബവ്യവസ്ഥയുമായി ഒത്തുപോകാന്‍ നടിയ്ക്ക് സാധിയ്ക്കുന്നില്ലെന്നും ഇതാണ് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നതെന്നും ഇവര്‍ പറയുന്നു. എന്തായാലും പ്രശ്‌നങ്ങള്‍ പരിഹരിച്ച് സാമ്രാട്ടുമായി ജീവിയ്ക്കാന്‍ തന്നെയാണ് മനീഷയുടെ ശ്രമം. അത് വിജയിക്കുമെന്ന് തന്നെ നമുക്ക് കരുതാം.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam