»   »  ഒറ്റ രാത്രി: മിങ്കിന് വാഗ്ദാനം ചെയ്തത് 15ലക്ഷം

ഒറ്റ രാത്രി: മിങ്കിന് വാഗ്ദാനം ചെയ്തത് 15ലക്ഷം

Posted By:
Subscribe to Filmibeat Malayalam
Mink Singh
തെന്നിന്ത്യന്‍ താരലോകത്തെ സെക്‌സ് റാക്കറ്റ് കഥകള്‍ ഉണ്ടാക്കിയ വിവാദങ്ങള്‍ ചില്ലറയല്ല, താരങ്ങളില്‍ പലരിലും ആരോപണങ്ങളുടെ നിഴല്‍ വീണിരുന്നു. തെന്നിന്ത്യയില്‍ മാത്രമല്ല ബോളിവുഡിലും ഇത്തരം ചില ഇടപാടുകള്‍ നടക്കുന്നുണ്ടെന്നതിന് തെളിവുമായി ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.

യുവതാരം മിങ്ക് സിങ്ങുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ ഞെട്ടിപ്പിക്കുന്നതാണ്. ഒരു ബിസിനസുകാരനോടൊപ്പം ഒരു രാത്രി ചെലവഴിയ്ക്കുന്നതിനായി മിങ്ക് സിങിന് പതിനഞ്ച് ലക്ഷം വാഗ്ധാനം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.

മിങ്ക് തന്നെയാണ് ഇക്കാര്യം ഒരു മാധ്യമത്തോട് പറഞ്ഞത്. കുറച്ചുനാള്‍ മുമ്പ് ഒരു പുരുഷന്‍ ഫോണില്‍ വിളിച്ച് ഒരു സാരി പരസ്യം ചെയ്യാന്‍ പത്തുലക്ഷം രൂപ വാഗ്ദാനം ചെയ്തുവത്രേ. ചെറിയൊരു പരസ്യത്തന് വേണ്ടി ഇത്രയും വലി തുക വാഗ്ദാനം ചെയ്യുന്നത് കേട്ടപ്പോള്‍ മിങ്കിന് സംശയം തോന്നി.

പിന്നീട് മാര്‍ച്ച് ഒന്നിന് വീണ്ടും ഇയാള്‍ വിളിക്കുകയും ഉടന്‍ തന്നെ കാര്യത്തിലേയ്ക്ക് കടക്കുകയുമായിരുന്നു. ഇത്തവണ സാരി പരസ്യമായിരുന്നില്ല വിഷയം കിടക്ക പങ്കിടലായിരുന്നുവെന്നുമാത്രം. താനൊരു പ്രമുഖ പിമ്പാണെന്ന് ഇയാള്‍തന്നെ വ്യക്തമാക്കിയത്രേ.

താനുമായി ബന്ധമുള്ള ചില ബോളിവുഡ് താരങ്ങളുടെ പേരും ഇയാള്‍ മിങ്കിനോട് പറഞ്ഞു. ഈ നടിമാരെയൊക്കെ ചില ബിസിനസുകാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കുമായി താന്‍ പലവട്ടം കരാര്‍ ചെയ്തിട്ടുണ്ടെന്നും ഇയാള്‍ പറഞ്ഞുവെന്ന് മിങ്ക് പറയുന്നു.

ചരിത്രമെല്ലാം പറഞ്ഞുകഴിഞ്ഞ് ഒടുക്കം ഇയാള്‍ മിങ്കിനെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലേയ്ക്ക് ക്ഷണിച്ചു. അവിടെവച്ച് ആവശ്യക്കാരനെ പരിചയപ്പെടുത്താമെന്നും ഒപ്പം പണം നല്‍കാമെന്നും ഇയാള്‍ ഉറപ്പ് നല്‍കി. ഉടന്‍തന്നെ സംഭവം ആരെങ്കിലും അറിയിക്കണമെന്ന് വിചാരിച്ചെങ്കിലും താന്‍ ആശയക്കുഴപ്പത്തിലായിപ്പോയെന്ന് നടി പറയുന്നു.

English summary
Mink Singh gets 15 Lks prostitution offer. Reports say actress Mink Singh recently got an offer of 15 lakhs of rupees to share bed with a businessman.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam