»   » ട്വിറ്ററില്‍ പൂനത്തിന്റെ ബിക്കിനി വിരുന്ന്

ട്വിറ്ററില്‍ പൂനത്തിന്റെ ബിക്കിനി വിരുന്ന്

Posted By:
Subscribe to Filmibeat Malayalam
Poonam Pandey
കുളിയും കിടപ്പറരംഗവുമെല്ലാം യുട്യൂബിലൂടെ പരസ്യപ്പെടുത്തിയ ഗ്ലാമര്‍ മോഡല്‍ പൂനം പാണ്ഡേ ആരാധകര്‍ക്ക് അടുത്ത വിരുന്ന് നല്‍കിയിരിക്കുന്നത് ട്വിറ്ററിലൂടെ. തന്റെ ബിക്കിനിച്ചിത്രങ്ങളാണ് പൂനം ട്വിറ്ററില്‍ പോസ്റ്റ്‌ചെയ്തിരിക്കുന്നത്.

രണ്ട് ചൂടന്‍ ബിക്കിനി പോസുകളാണ് പൂനം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫോട്ടോയ്ക്ക് പിന്നാലെ ലോകം മുഴുവനുള്ള എന്റെ ആരാധകര്‍ക്കുള്ള വിരുന്നാണ് ഇതെന്നും പൂനം ട്വീറ്റ് ചെയ്തിട്ടുണ്ട്.

കുട്ടികള്‍ക്കായി ഇത്തവണയും പൂനത്തിന്റെ മുന്നറിയിപ്പുണ്ട്, 18 വയസ്സില്‍ താഴെയുള്ളവര്‍ ഈ ചിത്രങ്ങള്‍ കാണരുത് എന്നാണ് പൂനം പറയുന്നത്. മുന്നറിയിപ്പ് ആരെങ്കിലും ലംഘിച്ചാല്‍ അതിന് താന്‍ ഉത്തരവാദിയല്ലെന്ന് പറഞ്ഞ് പൂനം മുന്‍കൂര്‍ജാമ്യമെടുക്കുകയും ചെയ്തിട്ടുണ്ട്. ലോകമൊട്ടുക്കുമുള്ള ആരാധകര്‍ക്ക് ബക്രീദ് ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് പൂനം ബിക്കിനി ഫോട്ടോസ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

നേരത്തേ പൂനം കുളിമുറി ദൃശ്യങ്ങളും മറ്റും പ്രസിദ്ധപ്പെടുത്തിയപ്പോള്‍ അത്കാണാനായി ആരാധകരുടെ തള്ളിക്കയറ്റമായിരുന്നു. ട്വിറ്ററിലെ അവസ്ഥയും മറിച്ചല്ല. എന്തായാലും മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ സ്വന്തം ഗ്ലാമര്‍ പ്രമോഷനായി പൂനം ഇന്റര്‍നെറ്റിന്റെ കൂട്ടുപിടിച്ചിരിക്കുകയാണ്. ഇനി വളരാനാഗ്രഹിക്കുന്ന താരങ്ങള്‍ക്കും ഇതൊരു മാതൃകയാക്കാമെന്നാണ് സെലിബ്രിട്ടി ലോകത്തെ സംസാരം.

English summary
Poonam Pandey now took to Twitter and Facebook to wish all her fans across the globe Eid Mubarik and posted two pictures of hers clubbed together- one in a burqa and the other one in a black racy bikini,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam