»   » കാമുകനുവേണ്ടി പ്രിയങ്ക തുണിയഴിയ്‌ക്കുന്നു

കാമുകനുവേണ്ടി പ്രിയങ്ക തുണിയഴിയ്‌ക്കുന്നു

Posted By:
Subscribe to Filmibeat Malayalam
Priyanka With Harman
ഒരു താരമെന്ന നിലയില്‍ മുന്‍ ലോകസുന്ദരി പ്രിയങ്ക ചോപ്ര ബോളിവുഡില്‍ സ്വന്തം ഇരിപ്പിടം ഉറപ്പാക്കിക്കഴിഞ്ഞു. അടുത്തിടെ പുറത്തിറങ്ങിയ ഫാഷന്‍, ദോസ്‌താന എന്നീ ചിത്രങ്ങള്‍ പ്രിയങ്കയുടെ താരമൂല്യം വര്‍ധിപ്പിച്ചിട്ടുമുണ്ട്‌.

മറ്റു പലതാരങ്ങളും ഗോസിപ്പുകളിലൂടെ ശ്രദ്ധേയരാകുമ്പോള്‍ പ്രിയങ്ക ഇത്തരം കാര്യങ്ങളില്‍ വ്യത്യസ്‌തയാണ്‌. ഒരു കാമുകനുണ്ടായിട്ടുപോലും പ്രിയങ്കയെ സംബന്ധിച്ച്‌ ഏറെ ഗോസിപ്പുകള്‍ വന്നിട്ടില്ല. എന്തായാലും ഇപ്പോഴിതാ ഗോസിപ്പെന്ന്‌ പറയാനാകില്ലെങ്കിലും പ്രിയങ്കയുടെ പ്രണയവും മാധ്യമശ്രദ്ധ നേടുന്നു.

പ്രണയത്തിന്റെ കാര്യത്തില്‍ പ്രിയങ്ക വളരെ റിസര്‍വ്‌ഡ്‌ ആണത്രേ. കാമുകന്‌ വേണ്ടി എന്തും ചെയ്യാന്‍ തയ്യാറുള്ള ഒരു കാമുകിയുമാണ്‌. അതുകൊണ്ടുതന്നെയാണ്‌ കാമുകന്‍ ഹര്‍മാന്‍ ബവേജയുടെ ഈ ആവശ്യത്തിന്‌ മുന്നില്‍ പ്രിയങ്ക സമ്മതം മൂളിയത്‌.

കാമുകന്‌ വേണ്ടി പ്രിയങ്ക തുണിയഴിയ്‌ക്കുന്നു. തുണിയഴിയ്‌ക്കുന്നുവെന്ന്‌ പറയുമ്പോള്‍ പൂര്‍ണമായുമില്ല, അതായത്‌ ടു പീസില്‍ ഒരു ഐറ്റം ഡാന്‍സ്‌ അത്രമാത്രം. ഹര്‍മാന്റെ പുതിയ ചിത്രമായ വിക്ടറിയിലാണ്‌ പ്രിയങ്ക ഐറ്റം നൃത്തമാടാന്‍ തയ്യാറെടുക്കുന്നത്‌.

ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി ഏറ്റവും കൂടുതലായി ബാധിക്കപ്പെട്ട ഒരു ചിത്രമാണ്‌ വിക്ടറി. അതുകൊണ്ടുതന്നെയാണ്‌ വിതരണക്കാരെ ആകര്‍ഷിക്കുന്നതിനായി ചിത്രത്തില്‍ ഒരു കിടിലന്‍ ഐറ്റം ഡാന്‍സ്‌ കൂടി ചേര്‍ക്കാന്‍ അണിയറക്കാന്‍ തീരുമാനിച്ചത്‌.

പ്രിയങ്കയുള്ളപ്പോള്‍ മറ്റ്‌ ഐറ്റം നമ്പറുകാര്‍ എന്തിനാണെന്ന്‌ ചിന്തിച്ച ഹര്‍മാന്‌ ഉടന്‍തന്നെ കാമുകിയോട്‌ ഇക്കാര്യം പറയുകയും തന്റെ ചിത്രത്തില്‍ ടു പീസ്‌ നൃത്തം ചെയ്യണമെന്ന്‌ ആവശ്യപ്പെടുകയുമായിരുന്നു. എന്തായാലും ഹര്‍മാനെ പ്രിയങ്ക നിരാശനാക്കിയില്ല.

ഹര്‍മാന്റെ ആദ്യചിത്രമായ ലവ്‌ സ്റ്റോറി 2050 ഒരു വന്‍ പരാജയമായിരുന്നു. അതുകൊണ്ടുതന്നെ വിക്ടറിയുടെ വിതരണം ഏറ്റെടുക്കാന്‍ എല്ലാവരും മടികാണിക്കുകയാണ്‌. ഈ പ്രശ്‌നം പരിഹിക്കാന്‍ കൂടിയാണ്‌ ആകര്‍ഷക ഘടകം എന്ന നിലയില്‍ പ്രിയങ്കയുടെ അര്‍ദ്ധനഗ്ന നൃത്തം ഉള്‍പ്പെടുത്തുന്നത്‌.

വെറുതെ ചുറ്റിക്കറങ്ങി നടന്ന്‌ ഗോസിപ്പ്‌ കോളങ്ങളില്‍ ഇടം നേടുന്നതിലും നല്ലത്‌ കാമുകന്‌ വേണ്ടി ഇത്തരം കാര്യങ്ങള്‍ ചെയ്‌തുകൊണ്ട്‌ ശ്രദ്ധനേടുന്നതല്ലേയെന്നാണത്രേ പ്രിയങ്കയുടെ ഭാവം.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam