»   » സമീറയുടെ ചൂടന്‍ വീഡിയോ നെറ്റില്‍

സമീറയുടെ ചൂടന്‍ വീഡിയോ നെറ്റില്‍

Posted By:
Subscribe to Filmibeat Malayalam
Sameera Reddy
താരങ്ങള്‍ കിട്ടുന്ന മിക്ക അവസരങ്ങളും സ്വയം പ്രമോഷന് വേണ്ടി ഉപയോഗിക്കുന്നത് പതിവുള്ളകാര്യമാണ്. ഒരു ഇന്റര്‍വ്യൂ കിട്ടിയാല്‍, ഒരു ഉത്ഘാടനച്ചടങ്ങ് കിട്ടിയാല്‍ ഒന്നും വെറുതെ വിടില്ല. ഇപ്പോഴാണെങ്കില്‍ പ്രമോഷന് അനന്ത സാധ്യതകളുമായി ഇന്റര്‍നെറ്റുണ്ട്.

സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളുണ്ട്. ഏത് വേണമെന്ന് തിരഞ്ഞെടുക്കേണ്ട ബുദ്ധിമുട്ട് മാത്രമേയുള്ള ഫോട്ടോകളായിട്ടോ വീഡിയോകളായിട്ടോ ആര്‍ക്കും സ്വയം പ്രമോട്ട് ചെയ്യാം. ഈ ബുദ്ധി ഇപ്പോള്‍ ഏറ്റവും ഒടുവില്‍ ഉപയോഗിച്ചിരിക്കുന്നത് നടി സമീര റെഡ്ഡിയാണ്.

തെക്കും വടക്കുമുള്ള സിനിമാ ലോകത്ത് പയറ്റിയിട്ടും രക്ഷയില്ലെന്ന അവസ്ഥ വന്നിരിക്കുന്ന താരം നേരേ ഇന്റര്‍നെറ്റില്‍ കയറി നല്ല ചൂടന്‍ വീഡിയോകള്‍ പോസ്റ്റ്‌ചെയ്തു. അതേ സ്വന്തം വെബ് ചാനലിലാണ് സമീര തന്റെ സെക്‌സി വീഡിയോ പോസ്റ്റിയിരിക്കുന്നത്.

ഇത്തരത്തിലെങ്കിലും ആരാധകരുണ്ടാകുമെന്ന പ്രതീക്ഷയിലാണ് താരം. മുംബൈ നഗരത്തിലൂടെ സാഹസികമായി ബൈക്കോടിക്കുന്നതിന്റെ വീഡിയോയാണ് സമീറ അടുത്തിടെ പോസ്റ്റ് ചെയ്തിരിക്കുന്നത്.

സമീരയുടെ ഊഹം തെറ്റിയില്ലെന്നാണ് സൂചന. ഈ വീഡിയോ ഇതിനകം ഒട്ടേറെ ആരാധകര്‍ കണ്ടുകഴിഞ്ഞു. ചുരുക്കിപ്പറഞ്ഞാല്‍ സമീരയുടെ ബൈക്കഭ്യാസം ചെറുപ്പാക്കാരെ കോരിത്തരിപ്പിച്ചു എന്നുതന്നെ.

സ്വന്തമായി പ്രമോഷന്‍ പരിപാടികളുമായി രംഗത്തിറങ്ങിയ സമീറയ്ക്ക് ബോളിവുഡില്‍ അടുത്തുതന്നെ പിന്‍ഗാമികളുണ്ടാകുമെന്നാണ് കരുതുന്നത്. എന്ത് ചെയ്തിട്ടും സ്‌ക്രീനില്‍ രക്ഷയില്ലാതെ നില്‍ക്കുന്ന സുന്ദരിമാരൊക്കെ അടുത്തുതന്നെ മുതല്‍ സ്വയം പ്രമോഷന്‍ തുടങ്ങുമെന്ന് പ്രീതക്ഷിക്കാം.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam