»   » ഷാരൂഖ് ഖാന്‍ പ്രിയങ്ക ചോപ്രയെ രക്ഷിച്ചു!!

ഷാരൂഖ് ഖാന്‍ പ്രിയങ്ക ചോപ്രയെ രക്ഷിച്ചു!!

Posted By:
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
  Sharukh and Priyanka
  ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ മത്സരം കാണാന്‍ സ്റ്റേഡിയത്തില്‍ ഇടം നേടിയവരാണ്. അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍ തുടങ്ങിയ ബോളിവുഡ് താരങ്ങള്‍. സ്‌റ്റേഡിയത്തില്‍ കളികാണാനെത്തിയാല്‍ ഇന്ത്യ തോല്‍ക്കുമെന്ന അന്തവിശ്വാസമാണ് ഇവരെയെല്ലാം വീടുകളിലിരുന്ന് കളികാണാന്‍പ്രേരിപ്പിച്ചത്.

  ലോകകപ്പ് ഫൈനലും താരങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ വരവ് ഇപ്പോഴും അവസാനിച്ചിട്ടില്ല. അമിതാഭിന്റെ വിജയാഘോഷവും സല്‍മാനെ രാഹുല്‍ ഗാന്ധി കാണാനെത്തിയതുമെല്ലാം വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ഷാരൂഖ് അസ്സല്‍ ഹീറോയായ മറ്റൊരു വാര്‍ത്തയുംപുറത്തുവന്നിരിക്കുന്നു.

  കളി നടന് നദിവസം നടി പ്രിയങ്ക ചോപ്രയെ ഷാരൂഖ് ഒരു അക്രമിയില്‍ നി്ന്നും രക്ഷിച്ചത്രേ, അതും സിനിമാ സ്റ്റൈലില്‍. ഷാരൂഖ് ഖാന്‍ സംവിധായകന്‍ റിതേഷ് സിദ്ധ്വാനിയുടെ വസതിയില്‍ വച്ചാണ് ക്രിക്കറ്റ് മത്സരം കണ്ടത്. റിതേഷും ഒപ്പം കരീന കപൂര്‍, പ്രിയങ്ക ചോപ്ര എന്നിവരും ഇവിടെ കളികാണാന്‍ എത്തിയിരുന്നു.

  മല്‍സരം ഇന്ത്യ നേടിയതോടെ എല്ലാവരും സന്തോഷം കൊണ്ട് തുള്ളിച്ചാടി. മധുരം പങ്കിട്ടും പരസ്പരം ആശ്‌ളേഷിച്ചും ഇന്ത്യയുടെ വിജയം ബോളിവുഡ് താരങ്ങള്‍ ആഘോഷിച്ചു. ആഘോഷമൊക്കെ കഴിഞ്ഞ് പോകാനൊരുങ്ങിയ പ്രിയങ്കചോപ്രയെ അവരുടെ കാറിനടുത്തുവരെ കൊണ്ടുവിടാന്‍ ഷാരൂഖും റിതേഷും ഒപ്പംചെന്നു.

  ഷാരൂഖിനെയും പ്രിയങ്കയെയും കണ്ടതോടെ പുറത്ത് വിജയാഘോഷം നടത്തുകയായിരുന്ന ക്രിക്കറ്റ് പ്രേമികള്‍ അവരെ വളഞ്ഞു. എന്നാല്‍ ആരാധകരെ അകറ്റിമാറ്റി പ്രിയങ്കയ്ക്ക് ഷാരൂഖ് വഴിയൊരുക്കി. ഇതിനിടയില്‍ മുന്നോട്ട് കുതിച്ച ഒരാള്‍ പ്രിയങ്കചോപ്രയെ കടന്നുപിടിക്കാന്‍ ശ്രമിച്ചു.

  പെട്ടെന്ന് സിനിമാസ്‌റ്റൈലില്‍ പ്രതികരിച്ച ഷാരൂഖ് പ്രിയങ്കയെ കടന്നുപിടിക്കാന്‍ ശ്രമിച്ചയാളുടെ കഴുത്തിന് പിടിച്ച് മാറ്റി. അങ്ങനെ ഒരുവിധം പ്രിയങ്കയെ കാറിനകത്ത് ആക്കിയശേഷമാണ് ഷാരൂഖും റിതേഷും തിരിച്ചുവന്നത്.

  അതേസമയം ഇക്കാര്യം റിതേഷ് നിഷേധിച്ചിട്ടുണ്ട്. അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് റിതേഷിന്റെ ഭാഷ്യം. ചില മാധ്യമപ്രവര്‍ത്തകര്‍ പ്രിയങ്കചോപ്രയെ സമീപിച്ചെങ്കിലും അവര്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. ഏതായാലും ഷാരൂഖ്ഖാന്‍ ഒരാളെ കഴുത്തിന്പിടിച്ച് തള്ളുന്നത് കണ്ടതായി ദൃസാക്ഷികള്‍ പറയുന്നു.

  English summary
  Shah Rukh Khan Turns Priyanka Chopra’s Bodyguard on World Cup Final day. After celebrating India’s victory, Priyanka also took to leave along with the others. Being one of the few ladies solo at the party, SRK decided to escort PC to her car. But there was a huge crowd in front of the house and among them Shah Rukh spotted a man sneak up to Priyanka and tried to grab her. Quick on his feet, Shah Rukh is said to have grabbed the man’s collar and straightened him up a bit.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more