»   » പുതിയ ചിത്രത്തില്‍ മൊട്ടത്തലയുമായി ശില്‍പ ഷെട്ടി

പുതിയ ചിത്രത്തില്‍ മൊട്ടത്തലയുമായി ശില്‍പ ഷെട്ടി

Posted By:
Subscribe to Filmibeat Malayalam
Shilpa Shetty
ബോളിവുഡ് താരം ശില്‍പ ഷെട്ടി പുതിയ ചിത്രത്തില്‍ മൊട്ടയടിച്ചെത്തുന്നു. നൃത്തം, കല, തത്വശാസ്ത്രം, പ്രണയം എന്നീ വിഷയങ്ങളെ ആധാരമാക്കി തയ്യാറാക്കിയ പുതിയ ചിത്രത്തിലാണ് ശില്‍പ മൊട്ടയടിച്ചെത്തുക. ചൈനീസ് താരം ക്‌സിയ യുവും ചിത്രത്തില്‍ ശില്‍പയ്‌ക്കൊപ്പം അഭിനയിക്കുന്നുണ്ട്.

ചിത്രത്തില്‍ ഒരു സന്യാസിനിയുടെ റോളിലാണത്രേ ശില്‍പ അഭിനയിച്ചിരിക്കുന്നത്. ശില്‍പ യഥാര്‍ത്ഥത്തില്‍ മൊട്ടയടിയ്ക്കില്ലെന്നും മൊട്ടത്തലയായി തോന്നിയ്ക്കാനുള്ള പ്രത്യേക മെയ്ക് അപ്പാണ് ഉപയോഗിക്കുകയെന്നും താരവുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ഒരു തവണ മെയ്ക് അപ്പ് ചെയ്യാനും മൂന്നു മണിക്കൂറോളമാണത്രേ ചെലവിട്ടത്.

ദി ഡിസയര്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രം ആര്‍ ശരത്താണ് സംവിധാനം ചെയ്തിരിക്കുന്നത്, അനുപം ഖേര്‍, ജയപ്രദ, വിക്രം ഗോഖലെ, ആസിഫ് എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കേരളം, ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, മലേഷ്യ എന്നിവിടങ്ങളിലായാണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്.

നേരത്തേ ജനീവ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഈ ചിത്രം പ്രദര്‍ശിപ്പിച്ചിക്കുകയും പുരസ്‌കാരം നേടുകയും ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് 24നാണ് ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്യുന്നത്.

English summary
The film has Shilpa Shetty and Chinese actor Xia Yu playing the lead roles. It is a story about dance, music, art, philosophy and love. The pic above shows Shilpa Shetty as a tonsured sanyasin clad in a monk’s robe,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam