»   » ഭര്‍ത്താവായി നടന്‍ വേണ്ട: സോനാക്ഷി സിന്‍ഹ

ഭര്‍ത്താവായി നടന്‍ വേണ്ട: സോനാക്ഷി സിന്‍ഹ

Posted By:
Subscribe to Filmibeat Malayalam
Sonakshi Sinha
ദബാങ് എന്ന ഒരൊറ്റച്ചിത്രത്തിലൂടെ ബോളിവുഡ് അംഗീകരിച്ചുകഴിഞ്ഞ നടിയാണ് സോനാക്ഷി സിന്‍ഹ. പഴയകാല നടന്‍ ശത്രുഘ്‌നന്‍ സിന്‍ഹയുടെ മകളാണെന്ന ഒരു പരിഗണനയും സോനാക്ഷിയുടെ കാര്യത്തില്‍ ആവശ്യമില്ല. കാരണം സോനാക്ഷിയ്ക്ക് അഭിനയിക്കാനറിയാം.

ഇപ്പോള്‍ താരത്തിന് കൈനിറയെ അവസരങ്ങളാണ്. അതുപോലെതന്നെ ഗോസിപ്പിനും പഞ്ഞമില്ല. എന്നാല്‍ ഇതൊന്നും താന്‍ വലിയകാര്യമായി എടുക്കുന്നില്ലെന്നാണ് സോനാക്ഷി പറയുന്നത്. പത്രവായനയും ടിവി കാണലും ഒന്നും ഇല്ലാത്തതിനാല്‍ തന്നെക്കുറിച്ച് പരക്കുന്ന ഗോസിപ്പുകളൊന്നും താന്‍ അറിയുന്നേയില്ലെന്നാണ് സോനാക്ഷി പറയുന്നത്.

രണ്‍വീര്‍ സിങിന്റെ പേരുമായി ബന്ധപ്പെടുത്തിയാണ് സോനാക്ഷിയുടെ പേര് പറഞ്ഞുകേള്‍ക്കുന്നത്. എന്നാല്‍ ഒപ്പം ജോലിചെയ്യുന്ന ഒരാളെന്ന നിലയില്‍ നല്ല ബന്ധമാണെന്നും ഒരു ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ചുവെന്നതിന്റെ പേരില്‍ തന്നെ ക്രൂശിക്കരുതെന്നും സോനാക്ഷി പറയുന്നു. സല്‍മാന്‍ ഖാന്‍ കുടുംബസുഹൃത്താണെന്നും പാര്‍ട്ടികളില്‍ ഇടയ്ക്ക് കണ്ടുമുട്ടാറുണ്ടെന്നും താരം പറയുന്നു.

പിന്നെ സോന പറയുന്ന മറ്റൊരുകാര്യം ഒരു നടനെ ഭര്‍ത്തവായി വേണ്ടെന്നാണ്. ഇന്‍ഡസ്ട്രിയ്ക്ക് പുറത്തുനിന്നുള്ള ഒരാളെയാണ് താന്‍ ഭര്‍ത്താവായി ആഗ്രഹിക്കുന്നതെന്നും സിനിമാക്കാര്‍ വേണ്ടെന്നും താരം തീര്‍ത്തു പറയുന്നു.

English summary
Bollywood actress Sonakshi Sinha said that she doen't want a actor as husband and she want to marry a man out side film industry,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam