സോനം അടുത്ത ബിക്കിനി ബേബ്?

പടം ബോക്‌സ് ഓഫീസില്‍ തകര്‍ന്നാലും താരസുന്ദരിമാരെ കാണാന്‍ പ്രേക്ഷകര്‍ കാശുമുടക്കുമെന്നത് നിര്‍മാതാക്കള്‍ അനുഭവിച്ചറിഞ്ഞ കാര്യമാണ്. ബി ടൗണിലെ ബിക്കിനി ബേബ്‌സിന്റെ നിരയിലേക്ക് അധികം വൈകാതെ ഒരാള്‍ കൂടിയെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വോരുമല്ല, സൂപ്പര്‍താരം അനില്‍ കപൂറിന്റെ പുത്രി സോനം കപൂറിന്റെ പേരാണ് പുതിയ ബിക്കിനി ബേബായി പറഞ്ഞുകേള്‍ക്കുന്നത്.
എന്നാല്‍ തനിയ്ക്ക് ബിക്കിനിയ്ക്കിണങ്ങുന്ന ഫിഗറല്ലായെന്നാണ് സോനം കപൂറിന്റെ വിശ്വാസം. പ്രിയങ്ക ചോപ, കരീന കപൂര്‍, കങ്കണ റാവത്ത്, മുഗ്ദ ഗോഡ്‌സെ എന്നിവരെല്ലാം ബിക്കിനിയണിഞ്ഞ് വെള്ളിത്തിരയില്‍ വിലസിയത് ബോളിവുഡ് പ്രേക്ഷകര്‍ കണ്ടുകഴിഞ്ഞു. ഇനിയവര്‍ കാത്തിരിയ്ക്കുന്നത് സോനത്തിന്റെ ബിക്കിനി അവതാറിനാണ്.


Click it and Unblock the Notifications