മകളുടെ പുകഴ്ത്തലില്‍ മനം നിറഞ്ഞ് ഷാരൂഖ്

പതിനൊന്നു വയസ്സുകാരിയായ തന്റെ മകള്‍ സുഹാനയുടെ അഭിനന്ദനമാണ് ഷാരൂഖിനെ അഭിമാനപുളകിതനാക്കിയത്.
തുടര്‍ന്ന് ട്വിറ്ററിലൂടെ തന്റെ ആഹ്ലാദം പ്രകടിപ്പിക്കാനും താരം തയ്യാറായി.
എന്റെ മകള്‍ എന്നെയോര്‍ത്ത് അഭിമാനിയ്ക്കുന്നു. ഞാന്‍ അനുഗ്രഹിക്കപ്പെട്ടവനാണ്. എന്റെ കൊച്ചു സുന്ദരിയെ കുറിച്ചോര്‍ത്ത് ഞാനും അഭിമാനിയ്്ക്കുന്നുവെന്നാണ് ഷാരൂഖ് പറഞ്ഞത്.
റാ വണ്‍ ഗംഭീര വിജയം നേടിയതിന്റെ ആഹ്ലാദത്തിലാണ് ഷാരൂഖ്. കഴിഞ്ഞ മാസം അവസാനം തീയേറ്ററുകളിലെത്തിയ ചിത്രം ആദ്യ വാരം തന്നെ 170 കോടി രൂപ വാരിയിരുന്നു.


Click it and Unblock the Notifications











