»   » സിദ്ധാര്‍ഥുമായി പ്രണയത്തിലാണെന്ന് വിദ്യ

സിദ്ധാര്‍ഥുമായി പ്രണയത്തിലാണെന്ന് വിദ്യ

Posted By:
Subscribe to Filmibeat Malayalam
Vidya Balan
എക്ത കപൂറിന്റെ ഡേര്‍ട്ടി പിക്ചര്‍ എന്ന ചിത്രത്തിലെ ഗ്ലാമര്‍ പ്രകടനം കൊണ്ട് ഏവരുടേയും ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ് വിദ്യ ബാലന്‍. അതോടെ ബി ടൗണിലെ ഗോസിപ്പുകളിലും വിദ്യ തന്നെ താരം.

മുന്‍പ് വിദ്യയുടെ വിവാഹം കഴിഞ്ഞുവെന്നും ഇപ്പോള്‍ താരം വിദേശത്ത് ഹണിമൂണ്‍ ആഘോഷിയ്ക്കുകയാണെന്നും ബി ടൗണിലെ പാപ്പരാസികള്‍ പറഞ്ഞു പരത്തിയിരുന്നു.

യുടിവിയുടെ അമരക്കാരനായ സിദ്ദാര്‍ഥ് ആയിരുന്നു ഗോസിപ്പില്‍ വിദ്യയുടെ ഭര്‍ത്താവ് ആയി നിറഞ്ഞു നിന്നത്. വിവാഹം കഴിഞ്ഞപ്പോള്‍ നടി തന്റെ പേരുമാറ്റിയെന്നും വിദ്യ ബാലന്‍ റോയ് കപൂര്‍ എന്നാണ് പുതിയ പേരെന്നും അവര്‍ തട്ടിവിട്ടു. എന്നാല്‍ ഉടന്‍ തന്നെ സിദ്ദാര്‍ഥ് ഇക്കാര്യം നിഷേധിയിക്കുകയും ചെയ്തു. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് വിദ്യ മൗനം പാലിയ്ക്കുകയായിരുന്നു.

എന്നാല്‍ മൗനം വെടിഞ്ഞ് താന്‍ സിദ്ദാര്‍ഥുമായി പ്രണയത്തിലാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് വിദ്യ ഇപ്പോള്‍. മാധ്യമങ്ങള്‍ പ്രചരിപ്പിച്ചതു പോലെ തന്റെ കല്യാണം കഴിഞ്ഞിട്ടില്ലെന്നും വിദ്യ പറയുന്നു. സിദ്ദാര്‍ഥുമായി സമയം ചെലവഴിയ്ക്കുന്നത് രസകരമാണ്. എന്നാല്‍ ഇതുവരെ ഞങ്ങള്‍ വിവാഹിതരായിട്ടില്ല. എന്നാല്‍ എനിയ്ക്ക് വിവാഹം വേണം-ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വിദ്യ പറഞ്ഞു.

English summary

 It seems working in Ekta’s ‘Dirty Picture’ has made B-town’s actress Vidya Balan bold. Well, recently, in a one to one with Mumbai Mirror, Vidya, without the slightest hesitation, confessed her love affair with Siddharth Roy Kapoor.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam