»   » ഹുസൈന്‍ വിദ്യയുടെ നഗ്നത പകര്‍ത്തും?

ഹുസൈന്‍ വിദ്യയുടെ നഗ്നത പകര്‍ത്തും?

Posted By:
Subscribe to Filmibeat Malayalam
Vidya Balan
ബോളിവുഡിലെ സുന്ദരിമാരില്‍ ചിത്രകാരന്‍ എംഎഫ് ഹുസൈന്റെ കണ്ണുടക്കിയവര്‍ പലരാണ്. മുന്‍കാല നമ്പര്‍വണ്‍ നായിക മാധുരി ദീക്ഷിത് മുതല്‍ യുവനായിക അനുഷ്‌ക ശര്‍മ്മവരെയുണ്ട് അക്കൂട്ടത്തില്‍.

ഹുസൈന്‍ പകര്‍ത്തിയ ചിത്രങ്ങളിലൂടെ ഇവരെല്ലാം നേടിയ പ്രശസ്തിയ്ക്ക് കണക്കില്ല. ഓരോ കാലത്ത് ഓരോ നടിമാരോടാണ് ഹുസൈന്റെ പ്രണയം. ഈ പ്രണയം മനസ്സില്‍ കയറിക്കഴിഞ്ഞാല്‍പ്പിന്നെ വരച്ചുകൂട്ടുന്നതെല്ലാം അവരെത്തന്നെ.

ഇപ്പോഴിതാ ഹുസൈന്റെ കണ്ണുടക്കിയിരിക്കുന്നത് മലയാളികൂടിയായ ബോളിവുഡ് താരം വിദ്യാ ബാലനിലാണ്. വിദ്യയുടെ നഗ്നത പകര്‍ത്താന്‍ ഹുസൈന്‍ അനുമതി തേടിക്കഴിഞ്ഞു.

പ്രശസ്തിയിലേയ്ക്കുള്ള ഒരു ഷോട്ട്കട്ട് ആയതുകൊണ്ടും മാധുരി, തബു തുടങ്ങിയവരുടെ പിന്‍ഗാമിയാകാമെന്ന മോഹം കൊണ്ടുമാകാം വിദ്യ സമ്മതം മൂളിയും കഴിഞ്ഞു. തീര്‍ത്തും നഗ്നയായിട്ടായിരിക്കും വിദ്യ ഹുസൈന്റെ ചിത്രത്തിനായി പോസ് ചെയ്യുകയെന്നാണ് റിപ്പോര്‍ട്ട്.

ഇപ്പോല്‍ തെന്നിന്ത്യയുടെ മുന്‍കാല ഗ്ലാമര്‍ താരം സില്‍ക് സ്മിതയുടെ ജീവിതകഥ പറയുന്ന ചിത്രത്തിലാണ് വിദ്യ അഭിനയിക്കുന്നത്. ഇതില്‍ അത്യാവശ്യം ഗ്ലാമര്‍ പ്രദര്‍ശനം ഉണ്ട്.

ഈ വേളയില്‍ത്തന്നെ ഹുസൈന് വേണ്ടി നഗ്നയാവാനുള്ള തയ്യാറെടുപ്പിലാണ് വിദ്യയെന്നാണ് കേള്‍ക്കുന്നത്. ഹുസൈന്റെ ക്ഷണം കിട്ടിയതോടെ വിദ്യ ആകെ ത്രില്ലടിച്ചിരിക്കുകയാണത്രേ.

English summary
It is heard that MF Hussain wants to paint Vidya nude and here is the best part. Sources say Vidya said yes to the idea and is all thrilled about it. Apparently, she has assured Hussain that after doing her film based on the life of Silk Smitha, she will do the nude posing.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam