»   » കരീന-സെയ്ഫ് വിവാഹം ഉടന്‍

കരീന-സെയ്ഫ് വിവാഹം ഉടന്‍

Posted By:
Subscribe to Filmibeat Malayalam
Kareena-Saif Ali Khan
കരീന കപൂറും സെയ്ഫ് അലി ഖാനും തമ്മിലുള്ള പ്രണയം ബി ടൗണ്‍ പാപ്പരാസികളുടെ ഇഷ്ട വിഷയമായിരുന്നു. ഇരുവരെ പറ്റിയും ആവോളം ഗോസിപ്പുകള്‍ പറഞ്ഞു പരത്തി. ബോളിവുഡില്‍ സാധാരണ സംഭവിയ്ക്കാറുള്ളതു പോലെ ഇരുവരും എന്ന് അടിച്ചു പിരിയും എന്ന ആകാംക്ഷ മാത്രം ബാക്കിയായി. എന്നാല്‍ ഇരുവരുടേയും ബന്ധം ഉടന്‍ തന്നെ വിവാഹത്തിലെത്തുമെന്നാണ് ബോളിവുഡ് വൃത്തങ്ങള്‍ പറയുന്നത്.

കരീനയുടെ വിവാഹ വസ്ത്രം ഡിസൈന്‍ ചെയ്യുന്നത് റിതു കുമാര്‍ ആണ്. വിവാഹ വേളയില്‍ കരീനയ്ക്ക് സമ്മാനിയ്ക്കാനായി ബാന്ദ്രയിലെ ഒരു ജ്വലറിയില്‍ നിന്ന് സെയ്ഫ് കുറേയധികം വജ്രാഭരണങ്ങളും ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്.

2007ല്‍ ആണ് ഇരുവരും തമ്മില്‍ അടുത്തത്. അടുത്തിടെ ഒരു അഭിമുഖത്തില്‍ താനും സെയ്ഫുമായുള്ള പ്രണയം അടുത്തഘട്ടത്തിലേയ്ക്ക് കടക്കുകയാണെന്നും വിവാഹം എല്ലാവരുടേയും ജീവിതത്തില്‍ അനിവാര്യമാണെന്നും കരീന പറഞ്ഞിരുന്നു. സെയ്ഫും താനും അടുത്തു തന്നെ വിവാഹിതരാകുമെന്നാണ് നടി പറഞ്ഞത്.

English summary
Our very own desi Brangelina, yes, Saif and Kareena are on their way to tie the knot it seems. Rumors regarding their wedding have been going around for quite some time now. Apparently, veteran designer Ritu Kumar is working on creating Kareena’s wedding ensemble and even Saif is working on adding his share of glitter to their big day.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X