മാധുരി പിന്മാറി; വിദ്യ തന്നെ സൂര്യമുഖി
മാധുരി പിന്മാറി; വിദ്യ തന്നെ സൂര്യമുഖി
ഷാജി എന്‍. കരുണിന്റെ സൂര്യമുഖിയാവാന്‍ മൂന്ന് വര്‍ഷത്തിനു ശേഷം മാധുരി ദീക്ഷിത് വീണ്ടും സിനിമയിലേക്കില്ല. കുടുംബിനിയായി ജീവിതം നയിക്കുന്നതിനിടയില്‍ രാജാ രവിവര്‍മയുടെ മോഡലായി വേഷമിട്ട് നത കാട്ടാന്‍ തന്നെ കിട്ടില്ലെന്ന നിലപാടിലാണ് മാധുരി.
സൂര്യമുഖി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലെ നായികാവേഷത്തിലേക്ക് ആദ്യം പരിഗണിക്കപ്പെട്ടിരുന്ന വിദ്യാ ബാലന്‍ തന്നെയാകും രവിവര്‍മയുടെ മോഡലായി വേഷമിടുക. പരിണിത പോലുള്ള ചിത്രങ്ങളിലൂടെ ശാലീന സുന്ദരിയുടെ ഇമേജുള്ള വിദ്യാബാലന്‍ അമിതമായ ഗ്ലാമര്‍ പ്രദര്‍ശനം നടത്തുന്ന വേഷങ്ങള്‍ ഇതുവരെ ചെയ്തിട്ടില്ല. എന്നാല്‍ പൂര്‍ണനയായി പോലും രാജാ രവിവര്‍മക്കു മുന്നില്‍ മോഡലിംഗ് ചെയ്ത സുഗുണാഭായി എന്ന മറാഠി സുന്ദരിയായി സിനിമയില്‍ വേഷമിടാന്‍ വിദ്യാബാലന് യാതൊരു മടിയുമില്ല.
സുഗുണാഭായിയുമായുള്ള രൂപസാദൃശ്യവും മറാഠി പശ്ചാത്തലവുമാണ് മാധുരിയെ ചിത്രത്തിലേക്ക് പരിഗണിക്കാന്‍ ഷാജി എന്‍. കരുണിനെ പ്രേരിപ്പിച്ചത്. ദേവദാസ് ആണ് മാധുരി ഒടുവിലായി അഭിനയിച്ച ചിത്രം. മൂന്ന് വര്‍ഷത്തിനു ശേഷം വീണ്ടും മാധുരി ഹിന്ദി സിനിമയിലെത്തുന്നുവെന്ന വാര്‍ത്തകളുണ്ടായെങ്കിലും ഒടുവില്‍ ഷാജിയുടെ ക്ഷണം നിരസിക്കാന്‍ മാധുരി തീരുമാനിക്കുകയായിരുന്നു.
ആദ്യകാല ചിത്രങ്ങളില്‍ കിടപ്പറ രംഗങ്ങളില്‍ അഭിനയിക്കാനും നായകനുമായി ഗാഢചുംബനത്തിലേര്‍പ്പെടുക്കുന്നതിലും മടി കാട്ടാതിരുന്ന മാധുരി പക്ഷേ ഇപ്പോള്‍ നരംഗങ്ങളില്‍ അഭിനയിക്കാന്‍ തയ്യാറല്ല. കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞുവെന്നതു തന്നെ കാരണം.
എന്നാല്‍ വിദ്യാബാലന് അത്തരം നിബന്ധനകളൊന്നുമില്ല. ഗ്ലാമര്‍ കാട്ടാന്‍ താന്‍ തയ്യാറാണെന്ന് നേരത്തെ വിദ്യ പ്രഖ്യാപിച്ചിരുന്നതുമാണ്.
സുഗുണാഭായിയുടെ നചിത്രങ്ങള്‍ രവിവര്‍മ വരയ്ക്കുന്ന രംഗങ്ങളില്‍ അമിതമായ നത പ്രദര്‍ശിപ്പിക്കില്ലെന്ന് ഷാജി എന്‍. കരുണ്‍ വ്യക്തമാക്കിയിട്ടുണ്ട്. നിഴലുകള്‍ ഉപയോഗിച്ചും രവിവര്‍മയുടെ പെയിന്റിംഗുകള്‍ ഫ്രെയ്മിലേക്ക് കൊണ്ടുവന്നും സൗന്ദര്യപരമായാണ് ഈ രംഗങ്ങള്‍ ചിത്രീകരിക്കുകയെന്ന് ഷാജി പറഞ്ഞു.


Click it and Unblock the Notifications