twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഹിന്ദിയില്‍ മമ്മൂട്ടിയുടെ വ്യത്യസ്തവേഷം

    By Staff
    |

    ഹിന്ദിയില്‍ മമ്മൂട്ടിയുടെ വ്യത്യസ്തവേഷം

    സൗ ഛൂട്ട് ഏക് സഛ് എന്ന മമ്മൂട്ടിയുടെ പുതിയ ഹിന്ദി ചിത്രത്തിന് ഏറെ പുതുമുകളുണ്ട്. ഈ ചിത്രത്തില്‍ നിര്‍മാണത്തിലും അവതരണത്തിലും പുതുമയേറിയ രീതികളാണ് ഉപയോഗിച്ചിരിക്കുന്നത്.

    ബാപ്പാദിത്യറോയി സംവിധാനം ചെയ്ത ഈ ചിത്രം ബോളിവുഡിന്റെ പതിവുശൈലിയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ്. ഒരു രാത്രിയും പകലുമായി നടക്കുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിലുള്ളത്. ഒരു പൊലീസ് ഇന്‍സ്പെക്ടറായി അഭിനയിക്കുന്ന മമ്മൂട്ടിയുടെ വളരെ വ്യത്യസ്തമായ വേഷമാണ് ഈ ചിത്രത്തിലേത്.

    ചുരുങ്ങിയ സമയത്തിനുള്ളിലെ സംഭവങ്ങള്‍ ചിത്രീകരിക്കുന്ന ചിത്രമെന്ന നിലയില്‍ ഹിന്ദിയില്‍ രാംഗോപാല്‍ വര്‍മയാണ് ഇതിന് മുമ്പ് പരീക്ഷണം നടത്തിയിട്ടുള്ളത്. സൗ ഛൂട്ട് ഏക് സഛില്‍ ഒരു രാത്രിയും പകലും നടക്കുന്ന സംഭവങ്ങളാണ് പ്രമേയമാവുന്നതെങ്കില്‍ രാം ഗോപാല്‍ വര്‍മ്മ കോന്‍ എന്ന ചിത്രത്തില്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ നടക്കുന്ന സംഭവങ്ങളാണ് പ്രമേയമാക്കിയിരുന്നത്.

    പരീക്ഷണസ്വഭാവമുള്ള സൗ ഛൂട്ട് ഏക് സഛില്‍ ഒരു പെണ്‍കുട്ടിയുടെ ആത്മഹത്യയെ പറ്റി അന്വേഷിക്കുന്ന പൊലീസ് ഇന്‍സ്പെക്ടറായാണ് മമ്മൂട്ടി വേഷമിടുന്നത്. പെണ്‍കുട്ടിയുടെ ആത്മഹത്യ നടക്കുന്ന രാത്രിയില്‍ തന്നെ അന്വേഷണത്തിനായി ആര്‍ക്കുമറിയാത്ത പൊലീസ് ഇന്‍സ്പെക്ടറെത്തുന്നു. ഇന്‍സ്പെക്ടര്‍ വിവേക് എന്ന് സ്വയം പരിചയപ്പെടുത്തുന്ന മനുഷ്യന്‍ തുടര്‍ന്ന് ആത്മഹത്യയുടെ നിഗൂഢതകളുടെ ചുരുളഴിക്കുന്നതാണ് ഉദ്വേഗജനകമായ മുഹൂര്‍ത്തങ്ങളിലൂടെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

    സൂപ്പര്‍ 16 ക്യാമറ ഉപയോഗിച്ചാണ് ചിത്രീകരിച്ചിരിക്കുന്നതെന്നാണ് ചിത്രത്തിന്റെ നിര്‍മാണത്തിലെ സവിശേഷത. ഈ രീതിയില്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കുന്നത് ആദ്യമായാണ്. മലയാളത്തില്‍ ജലമര്‍മരം സൂപ്പര്‍ 16 ക്യാമറ ഉപയോഗിച്ച് നിര്‍മിച്ച ചിത്രമാണ്.

    സൂപ്പര്‍ 16, ഡിജിറ്റല്‍ ക്യാമറ എന്നിവ ഉപയോഗിച്ച് സിനിമ നിര്‍മിക്കുന്നത് ചെലവ് ഏറെ കുറയ്ക്കാന്‍ സഹായിക്കും. മണ്‍സൂണ്‍ വെഡ്ഢിംഗ്, ബെന്‍ഡിറ്റ് ലൈക്ക് ബെക്കാം തുടങ്ങിയ ചിത്രങ്ങള്‍ ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ചാണ് ചിത്രീകരിച്ചത്. സൂപ്പര്‍ 16 ക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ചതിനാല്‍ സൗ ഛൂട്ട് ഏക് സഛിന്റെ നിര്‍മാണച്ചെലവ് ഒന്നരകോടിയായി കുറയ്ക്കാന്‍ കഴിഞ്ഞു. 50 കോടി വരെ ചെലവഴിച്ച് സിനിമാ നിര്‍മാണം നടത്തുന്ന ബോളിവുഡിന്റെ ധൂര്‍ത്തിന് അപവാദമാണ് ഈ ചിത്രം.

    മമ്മൂട്ടിയുടെ ഏക് ദിന്‍ അഞ്ജീനേ മേം എന്ന ചിത്രവും സംവിധാനം ചെയ്തത് ബാപ്പാദിത്യറോയിയാണ്. ഈ ചിത്രം കച്ചവട സിനിമയുടെ പതിവ് ഫോര്‍മുല പിന്തുടരുന്നതാണെങ്കില്‍ സൗ ഛൂട്ട് ഏക് സഛ് തീര്‍ത്തും പരീക്ഷണ സ്വഭാവമുള്ള ഒരു വ്യത്യസ്ത ചിത്രമാണ്.

    മമ്മൂട്ടിക്ക് പുറമെ നേഹാ ദുബെ, ലില്ലെറ്റെ ദുബെ, വിക്രം ഗോഖലെ, ജോയ് സെന്‍ഗുപ്ത, കിരണ്‍ ജന്‍ജാനി, ടിസ്കോ ചോപ്ര, മേഘ്നാ ഖോത്താരി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ബാപ്പാദിത്യറോയിയുടെ തിരക്കഥക്ക് സംഭാഷണമെഴുതിയിരിക്കുന്നത് പങ്കജ് കപൂറാണ്. സംഗീതം ഫസല്‍ ഖുറേഷി. ബാപ്പാദിത്യറോയിയും ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ അമിതാബയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X