ജഗദീഷ് വീണ്ടും ഹിന്ദി ചിത്രത്തില്‍

By Staff

ജഗദീഷ് വീണ്ടും ഹിന്ദി ചിത്രത്തില്‍

ഇവര്‍ എന്ന ചിത്രത്തിന്റെ പരാജയത്തിന് ശേഷം മലയാളത്തില്‍ നിന്ന് തത്കാലം വിട്ടുനില്‍ക്കുകയാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കൂടിയായ സംവിധായകന്‍ ടി.കെ.രാജീവ്കുമാര്‍. തന്റെ രണ്ടാമത്തെ ഹിന്ദി ചിത്രത്തിന്റെ ഷൂട്ടിഗ് തിരക്കുകളിലാണ് അദ്ദേഹം ഇപ്പോള്‍.

രാജാ കോ റാണി സെ പ്യാര്‍ ഹോ ഗയായ്ക്ക് ശേഷം രാജീവ്കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ഹിന്ദിചിത്രത്തിന്റെ പേര് ഫ്രീകിക്ക് എന്നാണ്. ഹിന്ദി താരങ്ങള്‍ക്കൊപ്പം മലയാളതാരങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

മധുപാലും ജഗദീഷുമാണ് മായാ മൗഷ്മിയുമാണ് ചിത്രത്തില്‍ വേഷമിടുന്ന മലയാളതാരങ്ങള്‍. പ്രിയദര്‍ശന്റെ ഹംഗാമയ്ക്കു ശേഷം ജഗദീഷ് അഭിനയിക്കുന്ന ഹിന്ദി ചിത്രമാണിത്. സുശാന്ത് സിംഗ്, ഗൗരി കാര്‍ത്തിക് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഹിന്ദി താരങ്ങള്‍.

ഫുട്ബോള്‍ കളിയില്‍ തത്പരനായ എല്‍എഐസി ഏജന്റാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. സുശാന്ത്സിംഗാണ് ഈ കഥാപാത്രമായി വേഷമിടുന്നത്. ചിത്രത്തിലെ കഥാഗതിയെ ഫുട്ബോളുമായി ബന്ധിപ്പിക്കുന്ന രീതിയിലാണ് പ്രമേയത്തെ രാജീവ്കുമാര്‍ സമീപിച്ചിരിക്കുന്നത്.

പ്രിയദര്‍ശനു വേണ്ടി തിരക്കഥയെഴുതാറുള്ള നീന അറോറയാണ് ഈ ചിത്രത്തിനു വേണ്ടി സംഭാഷണമെഴുതിയിരിക്കുന്നത്. പ്രിയദര്‍ശനും ജമ്മു സുഗന്ധിയും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം മധു നീലകണ്ഠന്‍. മുന്‍ പ്രധാനമന്ത്രി വാജ്പേയിയുടെ ഒരു കവിത ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. തിരുവനന്തപുരത്തും പൂനയിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്.

മനീഷ കൊയ്രാള നായികയായ രാജീവ്കുമാറിന്റെ ഹിന്ദിചിത്രം രാജാ കോ റാണി സെ പ്യാര്‍ ഹോ ഗയാ ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. പ്രിയദര്‍ശനു ശേഷം മലയാളത്തില്‍ നിന്ന് ഹിന്ദിയിലെത്തിയ സംവിധായകനാണ് രാജീവ്കുമാര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X