അവസാനം ഹൃതിക്കും ഐശ്വര്യയും ഒന്നിക്കുന്നു
അവസാനം ഹൃതിക്കും ഐശ്വര്യയും ഒന്നിക്കുന്നു
യുവാക്കളുടെ ഹരമായ ഹൃതിക് റോഷനും ഐശ്വര്യാ റായിയും കൊക്കക്കോളയുടെ പരസ്യത്തില്‍ ഒരുമിച്ചഭിനയിച്ചപ്പോള്‍ ഒട്ടേറെ പേര്‍ വെമ്പല്‍ കൊണ്ടു... ഇവര്‍ എന്തേ സിനിമയില്‍ ഒന്നിക്കാത്തത്..?
ഇതേ ചോദ്യം തന്നെ ബോളിവുഡിനെയും ഇത്രയും കാലം മഥിക്കുകയായിരുന്നു. എന്തായാലും എല്ലാ ചിന്തകള്‍ക്കും അവസാനം നല്‍കി ഈ താരങ്ങള്‍ ഒന്നിക്കാന്‍ പോകുന്നു. രമേഷ് സിപ്പി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഈ താരസംഗമം. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല.
രമേഷ് സിപ്പിയുടെ മകന്‍ രോഹന്‍ സംവിധാന രംഗത്തേക്കു കടന്ന കുഛ് നാ കഹോ എന്ന ചിത്രത്തിലും ഐശ്വര്യ തന്നെയായിരുന്നു നായിക. ബോളിവുഡില്‍ അത്രയൊന്നും അറിയപ്പെടാതിരുന്ന കാലത്ത് സിപ്പി ഷാരൂഖ് ഖാനെ നായകനാക്കി സമാനാ ദീവാനാ എടുത്തതോടെയാണ് പ്രശസ്തനായത്. ഇപ്പോള്‍ ഈ രണ്ട് മുന്‍നിര താരങ്ങളെ തന്റെ പുതിയ ചിത്രത്തില്‍ ഒരുമിപ്പിക്കാന്‍ കഴിഞ്ഞതോടെ സിപ്പിയ്ക്ക് ബോളിവുഡില്‍ മറ്റൊരു തരംഗത്തിന് തുടക്കമിടാന്‍ കഴിഞ്ഞേക്കും.
ഹൃതിക്കിന്റെയും ഐശ്വര്യയുടെയും പരസ്യത്തിലെ സംഗമവും അത്ര പെട്ടെന്നുണ്ടായതായിരുന്നില്ല. ഇവര്‍ ആദ്യം കരാര്‍ ചെയ്യപ്പെട്ട കൊക്കക്കോള പരസ്യത്തില്‍ എന്തുകൊണ്ടോ അവര്‍ക്ക് ഒരുമിക്കാന്‍ കഴിഞ്ഞിരുന്നില്ല. ആ പരസ്യത്തില്‍ ഹൃതിക്കിനൊപ്പം അഭിനയിച്ചത് അതിഥി ഗൗവത്രികര്‍ എന്ന മോഡല്‍ ആയിരുന്നു. കൊക്കക്കോള പിന്നീട് നിര്‍മ്മിച്ച പരസ്യത്തിലാണ് രോഹിതും ടിനായും ആയി ഹൃതിക്-ഐശ്വര്യാ ജോഡി കുടുംബപ്രേക്ഷകരുടെ മനംകവര്‍ന്നത്.


Click it and Unblock the Notifications