പ്രിയദര്‍ശന്റെ ചിത്രത്തില്‍ അഭിഷേക് ബച്ചന്‍

By Staff

പ്രിയദര്‍ശന്റെ ചിത്രത്തില്‍ അഭിഷേക് ബച്ചന്‍

സ്വാതന്ത്യ്രസമരസേനാനി ചന്ദ്രശേഖര്‍ ആസാദിന്റെ ജീവിതകഥയെ ആസ്പദമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിഷേക് ബച്ചന്‍ നായകനാകുന്നു. ദി ലാസ്റ് റവലൂഷനറി എന്ന് പേരിട്ടിരിക്കുന്ന ചിത്രം ആദ്യം ഇംഗ്ലീഷിലാണ് നിര്‍മ്മിക്കുക. തുടര്‍ന്ന് ഹിന്ദിയുള്‍പ്പെടെയുള്ള ഇന്ത്യന്‍ ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യും.

27ാം വയസ്സില്‍ വെടിയേറ്റു മരിച്ച ചന്ദ്രശേഖര്‍ ആസാദിനെയാണ് അഭിഷേക് ബച്ചന്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ആ യുവസ്വാതന്ത്യ്രദാഹിയെ അവതരിപ്പിക്കാന്‍ ആകാരം കൊണ്ടും കഴിവു കൊണ്ടും ഏറ്റവും അനുയോജ്യന്‍ അഭിഷേക് ബച്ചനാണെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കളിലൊരാളായ രാജേഷ് ഭാട്ടിയ പറഞ്ഞു.

ഇന്ത്യക്കാരും വിദേശികളും അടങ്ങിയ താരനിരയാണ് ചിത്രത്തിലുള്ളത്. ഭൂരിഭാഗവും വിദേശ താരങ്ങള്‍ തന്നെയാണ് താനും. ചന്ദ്രശേഖര്‍ ആസാദ് അവിവാഹിതനായാണ് മരിച്ചതെങ്കിലും ആ കഥാപാത്രത്തെ കേന്ദ്രീകരിച്ച് ഒരു നായികയെയും ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. നായിക ഒരു അമേരിക്കന്‍ നടിയായിരിക്കും.

ചിത്രത്തിനാവശ്യമായ വിവരങ്ങള്‍ ശേഖരിക്കുന്ന തിരക്കിലാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍. ഇതിനായി ആസാദിന്റെ കൂട്ടുകാരെയും ബന്ധുക്കളെയും കൂടാതെ സാധ്യമായ എല്ലാ പുസ്തകങ്ങളും രേഖകളും സംഘം പരിശോധിച്ചുവരുന്നു. ഗവേഷണം പൂര്‍ത്തിയായാലുടന്‍ ചിത്രീകരണം തുടങ്ങും. മിക്കവാറും ഈ വര്‍ഷം അവസാനത്തോടെ ചിത്രം പ്രദര്‍ശനത്തിനെത്തിക്കും. ഇന്ത്യയിലും ലണ്ടനിലും വച്ച് അതിവേഗം ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് പ്രിയദര്‍ശന്‍ ആഗ്രഹിക്കുന്നത്.

കോടികള്‍ ചെലവു വരുന്ന ഈ ചിത്രം അന്താരാഷ്ട്ര ചലച്ചിത്ര കമ്പനിയായ റിപ്പിള്‍സ് പിക്ചര്‍ എന്റര്‍ടെയ്ന്‍മെന്റാണ് നിര്‍മ്മിക്കുന്നത്. രാജേഷ് ഭാട്ടിയയ്ക്കു പുറമെ ഹേമാംഗ് ദേശായ്, സോണി ടിവിയുടെ സുധേഷ് അയ്യര്‍ എന്നിവരും നിര്‍മ്മാതാക്കളാണ്.

സാബു സിറിളാണ് കലാസംവിധാനം നിര്‍വഹിക്കുന്നത്. അന്താരാഷ്ട്ര സഹകരണമുള്ള ചിത്രമായതിനാല്‍ സാബുവിന് ഈ ചിത്രം ഒട്ടേറെ അവാര്‍ഡുകള്‍ നേടിക്കൊടുക്കാന്‍ സാധ്യതയുണ്ടെന്ന് ഭാട്ടിയ പറഞ്ഞു. മാധുര്‍ ജഫ്രിയാണ് കാസ്റിംഗ് ഡയറക്ടര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X