പ്രിയന്റെ ഹിന്ദി ചിത്രത്തില്‍ സല്‍മാന്‍
പ്രിയന്റെ ഹിന്ദി ചിത്രത്തില്‍ സല്‍മാന്‍
പ്രിയദര്‍ശന്‍ ഒരുക്കുന്ന പുതിയ ഹിന്ദി ചിത്രത്തില്‍ സല്‍മാന്‍ഖാനും കരീനാകപൂറും നായികാനായകന്‍മാരാവുന്നു. ആദ്യമായാണ് ഇരുവരും പ്രിയന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്.
ഹംഗാമയാണ് പ്രിയദര്‍ശന്‍ ഒടുവില്‍ സംവിധാനം ചെയ്ത ഹിന്ദി ചിത്രം. മുഴുനീള കോമഡി ചിത്രമായ ഹംഗാമ സൂപ്പര്‍ഹിറ്റായിരുന്നു.
വണ്‍ ഫ്ലൂ ഓവര്‍ ദ കുക്കൂസ് എന്ന ഹോളിവുഡ് ചിത്രത്തില്‍ ജാക്സ് നിക്കോള്‍സണ്‍ അവതരിപ്പിച്ച കഥാപാത്രത്തെ ഓര്‍മിപ്പിക്കുന്നതാണ് പ്രിയന്‍ ചിത്രത്തിലെ സല്‍മാന്‍ഖാന്റെ വേഷം. മാനസികവൈകല്യമുള്ള ഒരാളായാണ് സല്‍മാന്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.
ഹംഗാമയില്‍ നിന്ന്് വ്യത്യസ്തമായി ചിരിമുഹൂര്‍ത്തങ്ങള്‍ക്ക് ഏറെ പ്രാധാന്യമില്ലാത്ത ഈ ചിത്രം ഒരു പ്രണയകഥയാണ് പറയുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്ടോബറില്‍ സ്പെയിനില്‍ തുടങ്ങും.
ഈ ചിത്രത്തിന് ശേഷം അക്ഷയ്കുമാറിനെ നായകനാക്കി ഗരംമസാല എന്ന ചിത്രം ഒരുക്കാന്‍ പ്രിയന് പദ്ധതിയുണ്ട്. മലയാളത്തില്‍ മോഹന്‍ലാലും മുകേഷും നായകന്‍മാരായി വേഷമിട്ട ബോയിംഗ് ബോയിംഗ് എന്ന ചിത്രത്തിന്റെ റീമേക്കാണ് ഗരംമസാല.


Click it and Unblock the Notifications