ഹംഗാമ സൂപ്പര്‍ഹിറ്റ്

By Staff

ഹംഗാമ സൂപ്പര്‍ഹിറ്റ്

ബോളിവുഡിലെ പ്രേതതരംഗത്തിന് മാറ്റമുണ്ടാക്കുമെന്ന പ്രിയദര്‍ശന്റെ പ്രഖ്യാപനം യാഥാര്‍ഥ്യമായി. ഹിന്ദിപ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച് പ്രിയദര്‍ശന്റെ ഹംഗാമ ഉത്തരേന്ത്യയിലെ തിയേറ്ററുകളെ നിറച്ചോടിക്കൊണ്ടിരിക്കുന്നു.

വന്‍വിജയമാണ് ഹംഗാമയിലൂടെ പ്രിയദര്‍ശന്‍ കൊയ്തിരിക്കുന്നത്. പ്രേക്ഷകനെ നിര്‍ത്താതെ ചിരിപ്പിക്കുന്നു എന്നതു തന്നെയാണ് ചിത്രത്തെ സൂപ്പര്‍ ഹിറ്റാക്കിയത്. ഹിന്ദിയില്‍ ഇങ്ങനെയൊരു മുഴുനീള കോമഡി ഈയിടെയൊന്നും ഇറങ്ങിയിട്ടില്ല എന്നത് പ്രിയദര്‍ശന് തുണയായി.

പ്രിയദര്‍ശന്റെ മുന്‍ ഹിന്ദിചിത്രങ്ങള്‍ പോലെ ഹംഗാമയും റീമേക്കാണ്. പ്രിയദര്‍ശന്റെ ആദ്യകാല ചിത്രങ്ങളിലൊന്നായ പൂച്ചക്കൊരു മൂക്കുത്തിയാണ് ഹിന്ദിയില്‍ ഹംഗാമയായത്. മോഹന്‍ലാലും ശങ്കറും നെടുമുടി വേണുവും മേനകയുമൊക്കെ അഭിനയിച്ച പൂച്ചക്കൊരു മൂക്കുത്തിയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തി പ്രിയന്‍ ഹിന്ദി പ്രേക്ഷകരെ ചിരിപ്പിക്കുന്ന ഒരു ചിത്രം ഒരുക്കുകയായിരുന്നു.

അക്ഷയ് ഖന്ന, അഫ്താബ് ശിവദാസനി, റിനി ഖന്ന, പരേഷ് റാവല്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. പരസ്പരം തെറ്റിദ്ധരിക്കുകയും മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങളാണ് ഈ ചിത്രത്തില്‍ ചിരിയുടെ അല ഉയര്‍ത്തുന്നത്.

ജഗദീഷും ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഏതായും ജഗദീഷിന്റെ ഹിന്ദിയിലെ അരങ്ങേറ്റം ഗംഭീരമായി.

29 കഥാപാത്രങ്ങളുള്ള ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത് പ്രിയന്‍ തന്നെയാണ്. 49 ദിവസത്തെ ഷെഡ്യൂളിലാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. ഹിന്ദിയില്‍ രണ്ട് വിജയങ്ങള്‍ മാത്രം ക്രെഡിറ്റിലുള്ള പ്രിയന് ഹംഗാമയുടെ വിജയം ബ്രേക്കായി. വിരാസത്തും ഫേരാ ഫേരിയുമാണ് നേരത്തെ ഹിറ്റായ പ്രിയന്‍ ചിത്രങ്ങള്‍.

ഹംഗാമയുടെ വിജയം ഹിന്ദിയില്‍ മറ്റൊരു തരംഗത്തിന് തുടക്കം കുറിച്ചേക്കാം. പുതിയ ഹിറ്റുകളുടെ പ്രമേയം വിജയഫോര്‍മുലയായി സ്വീകരിക്കുന്ന പ്രവണതയാണ് ഹിന്ദിയില്‍ ഇപ്പോഴുള്ളത്. ഏതായാലും തിയേറ്ററിലിരുന്ന് പ്രേതസിനിമകള്‍ കണ്ട് പേടിച്ചുവിറച്ചിരിക്കേണ്ട സ്ഥിതിയില്‍ നിന്ന് ഹിന്ദി പ്രേക്ഷകനെ പ്രിയദര്‍ശന്‍ മോചിപ്പിച്ചിരിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X