മീര വാസുദേവ് വീണ്ടും ബോളിവുഡില്‍
മീര വാസുദേവ് വീണ്ടും ബോളിവുഡില്‍
തന്മാത്രയില്‍ നായികയാവുന്നതിന് മുമ്പ് മീര വാസുദേവ് തമിഴ്, തെലുങ്ക് ചിത്രങ്ങള്‍ക്കു പുറമെ ഒരു ഹിന്ദി ചിത്രത്തിലും അഭിനയിച്ചിരുന്നു. പക്ഷേ ആ ചിത്രം ഒട്ടും ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് ഹിന്ദിയില്‍ അവസരങ്ങള്‍ ലഭിച്ചതുമില്ല. എന്നാല്‍ തന്മാത്ര മീരയുടെ ജാതകം തന്നെ മാറ്റിയെഴുതിയിരിക്കുകയാണ്.
തന്മാത്രയ്ക്കു ശേഷം തമിഴിലും മലയാളത്തിലും അവസരങ്ങള്‍ ലഭിച്ച മീരയെ തേടി ഇപ്പോള്‍ ബോളിവുഡില്‍ നിന്നും രണ്ടു ചിത്രങ്ങള്‍ തേടിയെത്തിയിരിക്കുന്നു. അതിലൊരു ചിത്രത്തില്‍ അഭിനയിക്കേണ്ടത് സാക്ഷാന്‍ ഷാറൂഖ്ഖാനൊപ്പം!
ശ്രദ്ധിക്കപ്പെടാതെ പോയ ഒരു ചിത്രത്തിലൂടെയാണ് ഹിന്ദിയില്‍ അരങ്ങേറ്റം നടത്തിയതെങ്കിലും അടുത്ത ചിത്രത്തില്‍ ഷാറൂഖിനോടൊപ്പം തന്നെ അഭിനയിക്കാന്‍ അവസരം ലഭിച്ചതിന്റെ ത്രില്ലിലാണ് മീര ഇപ്പോല്‍. യഷ്രാജ് എന്റര്‍ടെയ്ന്‍മെന്റാണ് ഈ ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന് പേരിട്ടിട്ടില്ല.
മീരയെ തേടിയെത്തിയിരിക്കുന്ന മറ്റൊരു ചിത്രം തോഡി സി ജാദൂ ആണ്. അര്‍ബ്ബാസ് ഖാനും ജാക്കി ഷ്റോഫുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മീരയാണ് നായിക.


Click it and Unblock the Notifications