»   » ആസാദ് റാവു ഖാന്‍- അമീറിന്റെ പുത്രന്‍

ആസാദ് റാവു ഖാന്‍- അമീറിന്റെ പുത്രന്‍

Posted By:
Subscribe to Filmibeat Malayalam
Aamir Khan-Kiran Rao
ആറ്റുനോറ്റുണ്ടായ പുത്രന് അമീര്‍ ഖാന്‍-കിരണ്‍ റാവു ദമ്പതിമാര്‍ പേരിട്ടു. അമീറിന്റെ അമ്മാവനും സ്വാതന്ത്ര്യസമര സേനാനിയുമായ മൗലാന ആസാദിന്റെ പേര് കടമെടുത്ത് ആസാദ് റാവു ഖാന്‍ എന്നാണ് കുഞ്ഞിന് താരദമ്പതിമാര്‍ പേരിട്ടിരിയ്ക്കുന്നത്.

സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റായ ഫേസ്ബുക്കിലൂടെ അമീര്‍ തന്നെയാണ് ഈ വിശേഷം പുറത്തുവിട്ടത്. കുഞ്ഞിന്റെ പേര് ഏതെന്ന് അവസാനം തീരുമാനിച്ചത് കിരണ്‍ തന്നെയാണെന്ന് അമീര്‍ വെളിപ്പെടുത്തുന്നു.
ആശംസകളും അനുഗ്രഹങ്ങളും നേര്‍ന്ന എല്ലാവര്‍ക്കും അമീര്‍ നന്ദിയും രേഖപ്പെടുത്തിയിട്ടുണ്ട്.

ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (ഐവിഎഫ്) വഴി ഡിസംബര്‍ 1ന് വ്യാഴാഴ്ചയാണു കുഞ്ഞ് പിറന്നതെങ്കിലും വാര്‍ത്ത പുറത്തുവിട്ടത് ഡിസംബര്‍ അഞ്ചിന് തിങ്കളാഴ്ചയായിരുന്നു. ഇതിന് മുമ്പ് കിരണ്‍ റാവു ഗര്‍ഭിണിയായതും പിന്നീട് ഗര്‍ഭമലസിയതുമെല്ലാം വാര്‍ത്തയായിരുന്നു. പിന്നീടാണ് അമീറും കിരണും സറോഗസിയിലൂടെ ഒരു കുഞ്ഞിന് വേണ്ടി ശ്രമിച്ചത്.

English summary
Aamir Khan-Kiran Rao have named their newborn baby in less than 10 days after its birth. Well, the Perfectionist has announced it on a social networking site that they have named the baby after the actor's freedom fighter uncle Maulana Azad.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam